

സാമന്ത- രാജ് വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഡിസംബർ ഒന്നിന് തന്റെ വിവാഹ ചിത്രങ്ങൾ സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ എല്ലാവരും ഉറ്റു നോക്കിയത് സാമന്തയുടെ വിരലിലെ വിവാഹ മോതിരത്തിലേക്ക് ആയിരുന്നു. സമീപകാലത്ത് നടന്നിട്ടുള്ള സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു സാമന്തയുടെയും രാജിന്റെയും വിവാഹം.
വിന്റേജ് ശൈലിയെ അനുസ്മരിപ്പിക്കും വിധമുള്ള വജ്ര മോതിരമാണ് സാമന്തയുടെ വിരലിൽ രാജ് അണിഞ്ഞത്. ട്രഡീഷണലായുള്ളതോ ആഢംബരപൂര്‍ണമായ സോളിറ്റയറോ തിരഞ്ഞെടുക്കുന്നതിന് പകരം പോര്‍ട്രയറ്റ് കട്ട് ഡയമണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മോതിരമാണ് സാമന്തയ്ക്ക് രാജ് നൽകിയത്.
നടുവില്‍ ഒരു വലുതും അതിന് ചുറ്റും ദളങ്ങള്‍ പോലെ ഘടിപ്പിച്ച ചെറിയ വജ്രങ്ങളുമാണ് ഇതിന്റെ പ്രത്യേകത. ഈ വജ്രങ്ങള്‍ പ്രത്യേകം കട്ട് ചെയ്‌തെടുത്തതാണ്. മോതിരത്തിന്റെ ഡിസൈന്‍ ആദ്യം ഒരു ഡിസൈനറെ കാണിച്ച ശേഷം അതിന് അനുസരിച്ചാണ് ഈ വജ്രങ്ങള്‍ മുറിച്ചെടുത്തിരിക്കുന്നത്. ഇതിന് ഏകദേശം ഒന്നരക്കോടി രൂപ വില വരും.
പോര്‍ട്രെയ്റ്റ്-കട്ട് ഡയമണ്ട് എന്നത് വളരെ നേര്‍ത്തതും പരന്നതും തികച്ചും വ്യക്തവും സുതാര്യവുമായ പ്രതലമുള്ള ഒരു വജ്രമാണ്. ഒരെണ്ണം നിര്‍മിക്കുന്നതിന്, വജ്രം പൊട്ടാതെ വളരെ നേര്‍ത്തതായി കട്ട് ചെയ്‌തെടുക്കേണ്ടതുണ്ട്. ഇത് ഉയര്‍ന്ന പരിശീലനം ലഭിച്ച പണിക്കാര്‍ക്കോ കട്ടര്‍മാര്‍ക്കോ മാത്രമുള്ള ഒരു വൈദഗ്ധ്യമാണ്.
ഇക്കാരണത്താല്‍, പോര്‍ട്രെയ്റ്റ്-കട്ട് ഡയമണ്ടുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്നില്ല. അവ ഒരു പ്രത്യേക ഡിസൈനിനോ ഫ്രെയിമിനോ അനുയോജ്യമായ രീതിയില്‍ പ്രത്യേകം നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഗ്രീസിലെ ഏഥൻസിൽ നിന്നുള്ള ആഭരണ നിർമാതാവാണ് സാമന്തയുടെ വിവാഹമോതിരത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
പ്രമുഖ ഡിസൈനറായ അർപ്പിത മേത്തയാണ് സാമന്തയ്ക്ക് ആയി വിവാഹ സാരി ഒരുക്കിയത്. ചുവപ്പ് നിറത്തിലെ ബനാറസി സാരിയായിരുന്നു വിവാഹത്തിന് സാമന്ത ധരിച്ചത്. അതേസമയം സാമന്തയുടെയും രാജിന്റെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നുവെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വാലെൈന്റന്‍സ് ഡേയ്ക്ക് തൊട്ടു മുൻപ് ഫെബ്രുവരി 13-ന് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ കൈയിലെ വിവാഹമോതിരം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ ഇക്കാര്യം പറയുന്നത്.
ആ പോസ്റ്റിലെ ആദ്യ ചിത്രത്തില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് കാമറയ്ക്ക് പിന്നിലുള്ള വ്യക്തിയെ നോക്കി പുഞ്ചിരിക്കുന്ന സാമന്തയുടെ വിരലില്‍ ഈ വജ്രമോതിരം കാണാമായിരുന്നു. ഇതേ മോതിരമാണ് വിവാഹ ദിനത്തിലും സാമന്ത ധരിച്ചതെന്നാണ് ആരാധകർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates