നാ​ഗ ചൈതന്യ ആമിർഖാനും കിരണിനുമൊപ്പം/ ട്വിറ്റർ 
Entertainment

വിജയ് സേതുപതി അല്ല, ആമിറിന്റെ സുഹൃത്ത് നാ​ഗചൈതന്യ; ചിത്രം പുറത്ത്

സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മിർ‌ഖാൻ പ്രധാന വേഷത്തിലെത്തുന്ന ലാൽ‌ സിങ് ഛദ്ദയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. ക്ലാസിക് ചിത്രം ഫോറസ്റ്റ് ​ഗംപിന്റെ റീമേക്കാണ് ഇത്. ചിത്രത്തിൽ തമിഴ് താരം വിജയ് സേതുപതി അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സേതുപതിയല്ല തെലുങ്ക് താരം നാ​ഗചൈതന്യയാണ് ആമിർ ഖാനൊപ്പം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

ആമിറിനും കിരണ്‍ റാവുവിനുമൊപ്പം നിൽക്കുന്ന ചിത്രം നാഗചൈതന്യ തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചത്. പട്ടാളക്കാരുടെ വേഷത്തിലാണ് ആമിറിനേയും നാ​ഗചൈതന്യയേയും കാണുന്നത്. കൂടാതെ നാ​ഗചൈതന്യയെ ചിത്രത്തിലേക്ക് സ്വാ​ഗതം ചെയ്തുകൊണ്ട് ആമിർ ഖാൻ പ്രൊഡക്ഷൻസും ചിത്രം പങ്കുവെച്ചു. നാ​ഗചൈതന്യ ഹൃദയം കീഴടക്കുന്നവനാണെന്നും ഇപ്പോൾ തന്നെ തങ്ങളുടെ ഹൃദയം കീഴടക്കിയെന്നുമാണ് കുറിച്ചിരിക്കുന്നത്. 

ആമിർ ഖാന്റെ ആത്മസുഹൃത്തിനെയാണ് താരം അവതരിപ്പിക്കുക. ബാല എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. നേരത്തെ വിജയ് സേതുപതി അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന കഥാപാത്രമാണ് ഇത്. അദ്ദേഹം മാറിയതോടെ നാഗചൈതന്യ എത്തുകയായിരുന്നു. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT