നാ​ഗചൈതന്യയും ശോഭിതയും നാ​ഗാർജുനയ്ക്കും അമലയ്ക്കുമൊപ്പം  ഫെയ്സ്ബുക്ക്
Entertainment

മകന്റെ വിവാഹ ഒരുക്കത്തിനിടെ ആഡംബര കാര്‍ സ്വന്തമാക്കി നാഗാര്‍ജുന, വില 2.5 കോടി

ഡിസംബര്‍ 4നാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

മകന്‍ നാഗചൈതന്യയുടെ വിവാഹ ഒരുക്കത്തിലാണ് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന. ഡിസംബര്‍ 4നാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം. മകന്റെ വിവാഹ തിരക്കിനിടയില്‍ ആഡംബ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നാഗാര്‍ജുന.

ലക്‌സസിന്റെ ആഡംബര കാറാണ് താരം സ്വന്തമാക്കിയത്. പുത്തന്‍ കാറുമായി താരം ഓര്‍ടിഒ ഓഫിസില്‍ എത്തുന്നതിന്റെ വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സെവന്‍ സിറ്റര്‍ കാറിന് 2.5കാടി രൂപയാണ് വില എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ രജിസ്‌ട്രേഷന്റെ ഭാഗമായാണ് ഖൈരാദാബാദ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഓഫിസില്‍ എത്തിയത്.

നാഗചൈതന്യയുടേയും ശോഭിതയുടേയും വിവാഹ ആഘോഷത്തിന് തുടക്കമായി. താരങ്ങളും ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. നാഗാര്‍ജുനയുടെ ഇളയമകനായ അഖില്‍ അക്കിനേനിയും വിവാഹിതനാവുകയാണ്. സൈനബ് രവ്ദ്ജീയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?