Naslen and Sangeeth Instagram
Entertainment

'തൂക്കി, അതാണല്ലോ ശീലം'; 'മോഹൻലാൽ സ്റ്റൈലിൽ' നസ്ലെന് കയ്യടിച്ച് സംഗീത് പ്രതാപ്

ഇതുവരെ കണ്ടിട്ടുള്ള നസ്ലെൻ കഥാപാത്രങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ജിത്തു മാധവൻ സംവിധാനം ചെയ്ത് സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ‘സീനി’ലെ നസ്ലെന്റെ പ്രകടനത്തെ പ്രശംസിച്ച് നടൻ സംഗീത് പ്രതാപ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംഗീത് സന്തോഷം പങ്കുവെച്ചത്. ‘തൂക്കി... അതാണല്ലോ ശീലം’ എന്നായിരുന്നു സംഗീതിന്റെ പ്രതികരണം.

ചിത്രത്തിൽ ഈശ്വരൻ എന്ന വില്ലൻ കഥാപാത്രമായാണ് നസ്ലെൻ എത്തുന്നത്. നെഗറ്റീവ് ഷേഡിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം സൂര്യയ്ക്കൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സൂര്യയുടെ താരപ്രഭയ്ക്കൊപ്പം തന്നെ നസ്ലെന്റെ സ്ക്രീൻ പ്രസൻസും പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

Sangeeth Prathap Insta Story

തമിഴ് സിനിമയിലേക്കുള്ള നസ്ലെന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘സീൻ’. ഇതുവരെ കണ്ടിട്ടുള്ള നസ്ലെൻ കഥാപാത്രങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ വേഷമാണ് ചിത്രത്തിലേത്. ‘പ്രേമലു’വിലെ നിഷ്കളങ്കനായ സച്ചിനിൽനിന്ന് സീരിയൽ കില്ലറായ ഈശ്വരനിലേക്കുള്ള നസ്ലെന്റെ മാറ്റം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ്.

സൂര്യ, നസ്രിയ നസിം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘സീൻ’. മലയാളി സംവിധായകനായ ജിത്തു മാധവൻ തമിഴിൽ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.

Nailed it; Sangeeth Prathap applauds Naslen in Mohanlal style

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടിലും വളരും; വലിപ്പം കൂട്ടാന്‍ ചാരം, 90 ദിവസത്തില്‍ വിളവെടുക്കാം

1260 ഒഴിവുകൾ... ഡൽഹി സർക്കാരിൽ ജോലി നേടാം; പത്താം ക്ലാസ് മതി

'നീ പറഞ്ഞ വേടനും മുമ്പേ ഗിറ്റാറുമായി ഇറങ്ങിയതാണ്; ഒറ്റക്ക് വെട്ടിയ വഴിയിലൂടെയാ വന്നത്'; അശ്വന്ത് കോക്കിന് മറുപടിയുമായി പ്രവീണ്‍

വിക്കറ്റ് കാത്ത് കെ എല്‍ രാഹുല്‍; മഴ നിയമം രക്ഷയായി, ഇന്ത്യയ്ക്ക് ജയം