Shahid Kapoor, Nana Patekar, Tripti DImri 
Entertainment

ഒന്നര മണിക്കൂര്‍ കാത്തു നിര്‍ത്തി, ഷാഹിദും നായികയും വരാന്‍ വൈകി; ട്രെയ്‌ലര്‍ ലോഞ്ചില്‍ നിന്നും ഇറങ്ങിപ്പോയി നാന പടേക്കര്‍, വിഡിയോ

ട്രെയ്‌ലര്‍ ലോഞ്ചിനിടെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്

സമകാലിക മലയാളം ഡെസ്ക്

വിശാല്‍ ഭരദ്വാജും ഷാഹിദ് കപൂറും ഒരിടവേളയ്ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് ഓ റോമിയോ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെയുണ്ട്. തൃപ്തി ദിമ്രിയാണ് ചിത്രത്തിലെ നായിക. മുതിര്‍ന്ന നടന്‍ നാന പടേക്കറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്.

എന്നാല്‍ ട്രെയ്‌ലര്‍ ലോഞ്ചിനിടെ അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്. പറഞ്ഞ സമയത്തു തന്നെ പരിപാടി ആരംഭിക്കാതിരുന്നതിനെ തുടര്‍ന്ന് നാന പടേക്കര്‍ ട്രെയ്‌ലര്‍ ലോഞ്ചില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന താരങ്ങളായ ഷാഹിദ് കപൂറും, തൃപ്തി ദിമ്രി എത്താന്‍ വൈകിയതിലാണ് നാന കുപിതനായി ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കായിരുന്നു ട്രെയ്‌ലര്‍ ലോഞ്ച് പരിപാടി തീരുമാനിച്ചിരുന്നത്. പതിവ് പോലെ തന്നെ കൃത്യ സമയത്തു തന്നെ നാനയെത്തി. നാന ഒറ്റയ്ക്കാണ് മീഡിയയ്ക്ക് മുന്നിലെത്തിയതും ഫോട്ടോയ്ക്ക് പോസ് ചെയ്തതുമെല്ലാം. എന്നാല്‍ ഷാഹിദും തൃപ്തിയും ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും എത്തിയിട്ടില്ല. ഇതോടെ നാന കുപിതനായി. ഷാഹിദും തൃപ്തിയും എത്തുന്നത് 1.30 നായിരുന്നു. എന്നാല്‍ അപ്പോഴേക്കും നാന വേദിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

വേദിയില്‍ നിന്നും ഇറങ്ങി ലിഫ്റ്റിലേക്ക് നടന്നു പോകുന്ന നാനയുടെ വിഡിയോ വൈറലാകുന്നുണ്ട്. താരത്തെ ശാന്തനാക്കാനും മടക്കിക്കൊണ്ടു വരാനും പരിപാടിയുടെ സംഘാടകര്‍ ശ്രമിച്ചുവെങ്കിലും, അദ്ദേഹം തീരുമാനം മാറ്റിയില്ല. സംഘാടകരോട് വാച്ചില്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരു മണിക്കൂര്‍ എന്ന് പറയുന്ന നാനയെ വൈറലാകുന്ന വിഡിയോയില്‍ കാണാം.

നാന ഇറങ്ങിപ്പോയതിനെക്കുറിച്ച് സിനിമയുടെ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ട്രെയ്‌ലര്‍ ലോഞ്ചിന് മുമ്പായി സംസാരിക്കുകയും ചെയ്തു. ''നാന ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ വളരെ മനോഹരമായിരുന്നേനെ. പക്ഷെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എന്നെ ഒരു മണിക്കൂര്‍ കാത്തു നിര്‍ത്തിച്ചു, ഞാന്‍ പോവുകയാണ് എന്നും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോയി. എല്ലാ ക്ലാസില്‍ ചില വികൃതിക്കുട്ടികളുണ്ടാകും. ക്ലാസിലെ എല്ലാവരേയും ശല്യപ്പെടുത്തുന്ന, എന്നാല്‍ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നവന്‍. വികൃതിയാണെങ്കിലും അവന് ചുറ്റുമിരിക്കാനാകും എല്ലാവരും ആഗ്രഹിക്കുക. അതുപോലെയാണ് നാന'' എന്നാണ് വിശാല്‍ പറഞ്ഞത്.

Nana Patekar walks out of O Romeo trailer launch as Shahid Kapoor and Tripti Dimri arrived one and half hours late.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

പഴങ്കഞ്ഞി വെറും പഴഞ്ചനല്ല

വെറും 2898 പന്തുകള്‍! അതിവേഗം അഭിഷേക് ശര്‍മ; ടി20യില്‍ റെക്കോർഡ്

'ഞരമ്പ് മുറിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി, മുറിയില്‍ പൂട്ടിയിട്ടു'; അമ്മയെക്കുറിച്ച് വെളിപ്പെടുത്തി നടി സയനി ഗുപ്ത

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

SCROLL FOR NEXT