Naveen Mohan, Mohanlal ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ലാലേട്ടന് ഞങ്ങളെ എല്ലാവരെയും അറിയാം, ഞങ്ങളുടെ വൈബ് അടിപൊളിയാണെന്ന് മമ്മൂക്ക പറഞ്ഞു'; നന്ദ​ഗോവിന്ദം ഭജൻസ് -വിഡിയോ

കേരളം വിട്ട് നിങ്ങൾ കുറച്ച് ഹിന്ദി പാട്ടുകളൊക്കെ ചേർക്കണം.

Author : സമകാലിക മലയാളം ഡെസ്ക്

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികൾക്കിടയിൽ ഹിറ്റായ ഭജന ടീമാണ് 'നന്ദ​ഗോവിന്ദം ഭജൻസ്'. ഭക്തി ​ഗാനങ്ങളെ സിനിമാ ​ഗാനങ്ങൾക്കൊപ്പം തന്നെ ജനപ്രിയമാക്കാൻ നന്ദ​ഗോവിന്ദം ഭജൻസിന് കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ പോലും നന്ദ​ഗോവിന്ദം ഭജൻസിന്റെ ഫാൻസാണ് ഇപ്പോൾ.

മമ്മൂട്ടിയെയും മോഹൻലാലിനെയും കാണാൻ കഴിഞ്ഞതിനെപ്പറ്റി സംസാരിക്കുകയാണ് നന്ദഗോവിന്ദം ഭജൻസിലെ നവീൻ മോഹൻ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു നന്ദ​ഗോവിന്ദം ഭജൻസ് ടീമം​ഗങ്ങൾ.

"മമ്മൂക്കയെ നേരിട്ട് കാണാൻ പറ്റി, സംസാരിക്കാൻ പറ്റി. അദ്ദേഹം എന്നെ ഒരു ദിവസം ഫോൺ വിളിച്ച് 'ഹലോ' പറഞ്ഞപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി. നിങ്ങളുടെ പാട്ടുകൾ കേൾക്കാറുണ്ട്, നിങ്ങളുടെ വൈബ് അടിപൊളിയാണ്. ഞങ്ങളെല്ലാവരും കൂടി ഒരുമിച്ച് പാടുന്നത് കാണാൻ രസമുണ്ട്. എല്ലാവരും സൂപ്പറാണെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ദുബായിൽ വന്ന ശേഷം അദ്ദേഹത്തെ നേരിട്ട് പോയി അവിടെ വച്ച് കണ്ടു.

അരമണിക്കൂറോളം അദ്ദേഹത്തിനൊപ്പം സംസാരിക്കാൻ പറ്റി. എന്നും മെലഡിയേ നിലനിൽക്കുകയുള്ളൂ. എല്ലാ കാലത്തും ആളുകൾക്ക് കേൾക്കാനിഷ്ടമുള്ളതാണ് നിങ്ങൾ ചെയ്യുന്നത്. അപ്പോൾ നിങ്ങളുടേതായിട്ടുള്ള പാട്ടുകൾ നിങ്ങൾ കൂടുതൽ പ്ലാൻ ചെയ്യൂ.- എന്നൊക്കെ മമ്മൂക്ക പറഞ്ഞു. ഞങ്ങളുടെ പുതിയൊരു പാട്ട് അദ്ദേഹത്തെ കേൾപ്പിച്ചിരുന്നു. അദ്ദേഹത്തിന് ആ പാട്ട് ഇഷ്ടപ്പെട്ടു.

മമ്മൂട്ടിയ്ക്കൊപ്പം നവീൻ

പാട്ടിനെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. പിന്നെ അദ്ദേഹത്തിന്റെ കുറേ അനുഭവങ്ങൾ പറഞ്ഞു. നമുക്ക് മുന്നോട്ട് പോകാൻ എന്തൊക്കെയാണ് വേണ്ടത്. കേരളം വിട്ട് നിങ്ങൾ കുറച്ച് ഹിന്ദി പാട്ടുകളൊക്കെ ചേർക്കണം. നോർത്ത് ഇന്ത്യയിലേക്ക് കൂടുതൽ യാത്രകൾ ചെയ്യണം. അതിനുള്ള പ്രാപ്തി നിങ്ങൾക്കുണ്ട് എന്നും മമ്മൂക്ക പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ ഭയങ്കര സന്തോഷമായി.

ലാലേട്ടനെ കണ്ടപ്പോൾ പാട്ട് തന്നെയായിരുന്നു ഞങ്ങൾ. 'വന്ദേ മുകുന്ദ ഹരേ' പാടിയാണ് ഞങ്ങൾ തുടങ്ങിയത് തന്നെ. ലാലേട്ടന് ഞങ്ങളെയൊക്കെ അറിയാം. അതായിരുന്നു ഞാൻ ഞെട്ടിയത്. ദുബായിൽ അല്ലേ എന്നൊക്കെ എന്നോട് ചോദിച്ചു. ഞങ്ങളെ എല്ലാവരെയും അറിയാമായിരുന്നു അദ്ദേഹത്തിന്. ലാലേട്ടൻ ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ട്.

ഞങ്ങൾ പാടുന്ന പാട്ടുകളാണ് അദ്ദേഹം ‍ഞങ്ങളോട് ചോദിച്ചത്. 'സൗപാർണികാമൃത' പാടാമോ എന്ന് ലാലേട്ടൻ ചോദിച്ചു. ഞങ്ങളത് പാടി കൊടുത്തു. 'അമ്പലമില്ലാതെ' പാടാറില്ലേ എന്ന് ചോദിച്ചു. അപ്പോൾ അത് പാടി കൊടുത്തു. അങ്ങനെ കുറേ പാട്ടുകൾ പാടി".- നന്ദ​ഗോവിന്ദം ഭജൻസ് ടീം പറയുന്നു.

Nandagovindam Bhajans shared moments with Mohanlal and Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്തുവര്‍ഷം, 'ഒറ്റ' ഫോണ്‍ നമ്പര്‍; അധികാരം പോയി, പിണറായി ഉപയോഗിച്ച മൊബൈല്‍ 'കട്ടാക്കി'!

കോഹ്‍ലിയും സമ്മതിച്ചു... 'വൈഭവ് സൂര്യവംശി ചിന്താ​ഗതി മാറ്റി'... 37ാം വയസിലെ ബാറ്റിങ് അപാരതയുടെ രഹസ്യം!

സിഎംആര്‍എലിന് ആശ്വാസം: വെള്ളിയാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി; 'മുഖ്യമന്ത്രിയല്ല, ഞാന്‍ സേവകന്‍'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സർവകലാശാലകളിൽ വേണ്ടത് സമൂഹത്തിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകൾ'

തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം

SCROLL FOR NEXT