Balayya വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ജയ് ബാലയ്യ' മുദ്രാവാക്യം ആദ്യമായി കേട്ടത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച്; താന്‍ അഭിമന്യുവിനെപ്പോലെയെന്ന് ബാലയ്യ, വിഡിയോ

ട്രോളിയവര്‍ പോലും പിന്നീട് ബാലയ്യയുടെ ആരാധകരായി മാറുന്നതാണ് കാണാന്‍ സാധിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് നന്ദമുരി ബാലകൃഷ്ണ. ആരാധകര്‍ ബാലയ്യ എന്ന് വിളിക്കുന്ന താരത്തിന് കേരളത്തിലും ആരാധകരുണ്ട്. തന്റെ സിനിമകളിലെ ഓവര്‍ ദി ടോപ്പ് ആക്ഷന്റേയും രംഗങ്ങളുടേയും പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട് ബാലയ്യ. ഓഫ് സ്‌ക്രീനിലെ തന്റെ പ്രസ്താവനകളുടേയും പ്രവൃത്തികളുടേയും പേരിലും ബാലയ്യയ്ക്ക് ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ബാലയ്യയുടെ സിനിമകളെ ബാധിക്കാറില്ല.

സോഷ്യല്‍ മീഡിയ ട്രോളിയാലും ബാലയ്യയെ ആരാധകര്‍ ചേര്‍ത്തുപിടിക്കുകയും അദ്ദേഹത്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി വിജയിക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തില്‍ ട്രോളിയവര്‍ പോലും പിന്നീട് ബാലയ്യയുടെ ആരാധകരായി മാറുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇത്ര ഡെെ ഹാര്‍ഡ് ആയ ആരാധകരുള്ള മറ്റൊരു താരവും തെലുങ്കിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്നതാണ് വാസ്തവം.

ബാലയ്യയുടെ ആരാധകര്‍ എപ്പോഴും ഉറക്കെ വിളിക്കുന്ന മുദ്രാവാക്യം ആണ് ജയ് ബാലയ്യ എന്നത്. ബാലയ്യയുടെ സിനിമകളുടെ പ്രദര്‍ശനത്തിലും ലോഞ്ച് പരിപാടികളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ആരാധകര്‍ ജയ് ബാലയ്യ എന്ന മുദ്രവാക്യവുമായെത്താറുണ്ട്. ആരാധകര്‍ തങ്ങളുടെ സ്‌നേഹം അറിയിക്കാനുപയോഗിക്കുന്ന ഈ പ്രയോഗത്തെ ബാലയ്യയും സന്തോഷത്തോടെയാണ് സ്വീകരിക്കാറുള്ളത്.

തന്റെ പുതിയ സിനിമ അഖണ്ഡ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി ജയ് ബാലയ്യ എന്ന മുദ്രവാക്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ജയ് ബാലയ്യ എന്ന മുദ്രാവാക്യം ആദ്യമായി കേട്ടത് എപ്പോഴാണെന്ന ചോദ്യത്തിന് ബാലയ്യ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ''അമ്മയുടെ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോഴാണ് ഞാനത് ആദ്യമായി കേള്‍ക്കുന്നത്. മഹാഭാരതത്തില്‍ അഭിമന്യു ജനിക്കും മുമ്പ് പദ്മവ്യൂഹത്തെക്കുറിച്ച് പഠിച്ചത് പോലെ തന്നെയാണ് ഞാന്‍ ജനിക്കും മുമ്പ് ജയ് ബാലയ്യ എന്ന് കേട്ടത്'' എന്നാണ് ബാലയ്യ പറഞ്ഞത്.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അഖണ്ഡ 2. ആദ്യ ഭാഗം നേടിയ വന്‍ വിജയത്തോടെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ബോയപട്ടി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധാനം. ഇരുവരുടേയും നാലാമത്തെ ചിത്രമാണിത്. സംയുക്ത മേനോന്‍, ഹര്‍ഷാലി മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Nandamuri Balakrishna says he heard Jai Balayya slogan for the first time when he was in his mother's womb.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി അല്‍പസമയത്തിനകം

സഞ്ജുവിന്റെ വെടിക്കെട്ട്, മുംബൈയെ തകര്‍ത്ത് കേരളം, ആസിഫിന് 5 വിക്കറ്റ്

പത്മകുമാറിന് കുരുക്ക് മുറുകുന്നു, ശബരിമല ദ്വാരപാലക പാളി കേസിലും പ്രതി; റിമാന്‍ഡ് കാലാവധി നീട്ടി

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചെങ്കടലില്‍ കപ്പല്‍ ആക്രമണം; യെമന്‍ തടഞ്ഞുവച്ച മലയാളിയെ മോചിപ്പിച്ചു

SCROLL FOR NEXT