Nandu Poduval 
Entertainment

'ബില്ല് കൊടുക്കാനില്ല, ലോഡ്ജുകാര്‍ വിട്ടില്ല; 'പണയം' കിടന്നത് 20 ദിവസം'; അനുഭവം പങ്കിട്ട് നന്ദു പൊതുവാള്‍

25 ദിവസമൊക്കെ ആയപ്പോള്‍ അവര്‍ക്ക് തന്നെ മതിയായി. എങ്ങനെയെങ്കിലും പൊക്കോളാന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ 'സ്ഥിരം വഴിപോക്കന്‍' എന്ന പേരുള്ള നടനാണ് നന്ദു പൊതുവാള്‍. കാലങ്ങളായി ചെറിയ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖം. അതേസമയം പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമാ ലോകത്ത് തന്റേതായൊരു ഇടം നന്ദു പൊതുവാള്‍ നേടിയെടുത്തിട്ടുണ്ട്.

സ്ഥിരം വഴിപോക്കനില്‍ നിന്നും നന്ദു പൊതുവാളിന് പ്രൊമോഷന്‍ കിട്ടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. ചിത്രത്തിലെ നന്ദുവിന്റെ രംഗങ്ങള്‍ തിയേറ്ററില്‍ ചിരിപൂരമൊരുക്കുന്നതായിരുന്നു. കാലം കരുതിവച്ചതു പോലൊരു വേഷം അദ്ദേഹം ഗംഭീരമാക്കുകയും അത് ജനം സ്വീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളായിരിക്കെ നേരിട്ടിട്ടുള്ള പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുകയാണ് നന്ദു പൊതുവാള്‍. ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലില്‍ പണയം കിടന്നിട്ടുണ്ടെന്നാണ് നന്ദു പൊതുവാള്‍ പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

''പ്രതിസന്ധികള്‍ ഒരുപാടുള്ള സിനിമകളുമുണ്ട്, ഒരു പ്രതിസന്ധിയും ഇല്ലാത്ത സിനിമകളുമുണ്ട്. ചിലതൊക്കെ പ്ലാന്‍ ചെയ്തത് കൃത്യമായി പോകും. ചിലത് ആരംഭശൂരത്തത്തോടെ തുടങ്ങും. ഗ്രാന്റായി പൂജയൊക്കെ നടത്തും. പക്ഷെ പത്താം നാള്‍ പൂട്ടേണ്ടി വരും. ബാറ്റ കൊടുക്കാന്‍ കാശുണ്ടാകില്ല. ഹോട്ടലിലെ ബില്ലടയ്ക്കാന്‍ കാശുണ്ടാകില്ല. ഭക്ഷണത്തിന് കാശുണ്ടാകില്ല. അങ്ങനെ എന്തെല്ലാം അനുഭവിച്ചിട്ടുണ്ട്.'' എന്നാണ് താരം പറയുന്നത്.

''ഞാന്‍ പണയം കിടന്നിട്ടുണ്ട്. നിര്‍മാതാവിന്റെ കയ്യില്‍ കാശില്ലാതെ വരുമ്പോള്‍. പാക്കപ്പ് ആയി എല്ലാവരും പോയിട്ടും ലോഡ്ജുകാര്‍ വിട്ടില്ല. സെറ്റില്‍ ചെയ്യണം. അങ്ങനെ വരുമ്പോള്‍ ഞങ്ങളില്‍ ആരെങ്കിലും പണയം കിടക്കണം. ഞാനൊക്കെ 20 ദിവസമൊക്കെ കിടന്നിട്ടുണ്ട്. 25 ദിവസമൊക്കെ ആയപ്പോള്‍ അവര്‍ക്ക് തന്നെ മതിയായി. കാശും വേണ്ട ഒന്നും വേണ്ട, എങ്ങനെയെങ്കിലും പൊക്കോളാന്‍ പറഞ്ഞു'' എന്നും നന്ദു പൊതുവാള്‍ പറയുന്നു.

Nandu Poduval recalls how a producer mortgaged him in a hotel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

മദ്യപിച്ച് വഴക്കുണ്ടാക്കി, മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറഞ്ഞപ്പോള്‍ കത്തികൊണ്ട് കുത്തി; 22കാരനെതിരെ വധശ്രമത്തിന് കേസ്

സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

പ്രതിഷേധം പാര്‍ലമെന്റിലേക്ക് നീട്ടാന്‍ കോണ്‍ഗ്രസ്, അനുനയ നീക്കവുമായി കേന്ദ്രം, കുംഭമേള താരത്തിന് വീണ്ടും പൊലീസ് സംരക്ഷണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍