എല്ലാം കുടുംബത്തിനു വേണ്ടിയാ! ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികളെ ഇങ്ങനെ സ്വീകരിക്കാമോ ?; സിനിമാ പ്രേമികൾ ആഘോഷമാക്കിയ 3 ചിത്രങ്ങൾ

ശശിയുടെ കുടുംബത്തെ പരിചയപ്പെട്ടാൽ പിന്നെ നമുക്ക് ചിരി നിർത്താൻ പറ്റില്ല.
Drishyam 3, Mohiniyattam, Blast
Drishyam 3, Mohiniyattam, Blastഫെയ്സ്ബുക്ക്
Edited By:
Updated on
2 min read

സിനിമാ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ഹിറ്റായി നിൽക്കുന്നത് മൂന്ന് കുടുംബങ്ങളാണ്. എവിടെ നോക്കിയാലും ഈ മൂന്ന് കുടുംബങ്ങൾ തന്നെയാണ് ചർച്ച. ക്ഷണിക്കപ്പെടാതെ വീട്ടിലേക്ക് കയറിവന്ന അതിഥികളെ ആതിഥ്യമര്യാദയോട് സ്വീകരിച്ച ഈ കുടുംബങ്ങൾക്ക് കയ്യടിക്കുകയാണ് സിനിമാ പ്രേമികൾ.

രാജരാമൻ (ബ്ലാസ്റ്റ്), ജോർജുകുട്ടി (ദൃശ്യം 3), ശശി (മോഹിനിയാട്ടം) എന്നീ മൂന്ന് ​ഗൃഹനാഥൻമാരുടെ കുടുംബമാണിപ്പോൾ കത്തികയറി നിൽക്കുന്നത്. കുടുംബം മുഖ്യം ബി​ഗിലേ എന്നത് തന്നെയാണ് ഈ മൂന്ന് ​ഗൃഹനാഥൻമാരുടെയും മെയിൻ.

ശശിയുടെ കുടുംബത്തെ പരിചയപ്പെട്ടാൽ പിന്നെ നമുക്ക് ചിരി നിർത്താൻ പറ്റില്ല. കുടുംബത്തിലെ ഓരോരുത്തരും അത്രയും ഫൺ‌ ആണ്. എന്നാൽ ജോർജുകുട്ടിയുടെ കുടുംബം കുറച്ചു കൂടി ഇമോഷണലാണ്. രാജരാമന്റെ കുടുംബമാകട്ടെ അടിയോട് അടിയും. കയ്യിൽ കിട്ടുന്നവർക്കെല്ലാം കൊടുക്കും.

ഒരു കുടുംബത്തിലെ വിവിധ ഇമോഷനുകൾ ഈ ചിത്രങ്ങളിൽ പ്രേക്ഷകന് കാണാനാകും. കുടുംബാം​ഗങ്ങൾ പരസ്പരം നൽകുന്ന കരുതലും സ്നേഹവും പരി​ഗണനയും വിശ്വാസ്യതയുമെല്ലാം ഈ സിനിമകളിൽ നൂറു ശതമാനവുമുണ്ട്. മറ്റൊന്ന് ഈ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളാണ്.

'മോഹിനിയാട്ട'ത്തിലെ കുടുംബിനികളും 'ദൃശ്യ'ത്തിലെ അമ്മയും മക്കളും 'ബ്ലാസ്റ്റി'ലെ അമ്മയും മോളുമൊക്കെ നായകനൊപ്പം തന്നെ കട്ടക്ക് നിൽക്കുന്നവരാണ്. 'മോഹിനിയാട്ട'ത്തിലെ ഹൈലൈറ്റ് കഥാപാത്രം സരസ്വതി (കലാരഞ്ജിനി) ആയിരുന്നെങ്കിൽ, എങ്ങനെയെങ്കിലും അവൾ ഇതിൽ നിന്നൊക്കെ ഒന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് 'ദൃശ്യം 3' യിൽ പ്രേക്ഷകന് തോന്നുന്നത് അൻസിബ അവതരിപ്പിച്ച അഞ്ജു എന്ന കഥാപാത്രത്തോടാണ്.

ഇനി 'ബ്ലാസ്റ്റി'ലേക്ക് വന്നാൽ പക്കാ സ്കോറിങ് നിള എന്ന കഥാപാത്രമായെത്തിയ പ്രീതി മുകുന്ദനാണ്. മറ്റൊരു കാര്യം കുടുംബത്തിനുള്ളിൽ നടക്കുന്ന ഈ സിനിമകളുടെയെല്ലാം ഴോണറുകളാണ്. ഒറ്റനോട്ടത്തിൽ കുടുംബ കഥയാണെന്ന് തോന്നുമെങ്കിലും സം​ഗതി അതല്ല.

'ദൃശ്യം 3' ക്രൈം ത്രില്ലർ ഡ്രാമയും 'മോഹിനിയാട്ടം' ഡാർക്ക് കോമഡി ത്രില്ലറും 'ബ്ലാസ്റ്റ്' മാർഷ്യൽ ആർട്സ് ത്രില്ലറുമാണ്. കൃഷ്ണദാസ് മുരളിയാണ് 'മോഹിനിയാട്ടം' സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫിസിൽ 50 കോടിയോളം കളക്ട് ചെയ്യുകയും ചെയ്തു. 5- 6 കോടിയായിരുന്നു ചിത്രത്തിന്റെ ബഡ്ജറ്റ്.

Drishyam 3, Mohiniyattam, Blast
ഈ ആഴ്ച മമ്മൂട്ടിയും മോഹൻലാലും നിങ്ങളുടെ വീടുകളിലേക്ക്! 'പേട്രിയറ്റ്' അടക്കം കിടിലൻ സിനിമകൾ, പുത്തൻ ഒടിടി റിലീസുകൾ

വന്നവനും നിന്നവനും പോയവനും എല്ലാവരും വന്ന് ചിരിപ്പിച്ച് 'മോഹിനിയാട്ടം' ഒടിടിയിലും സൂപ്പർ ഹിറ്റായി മാറി. സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു 'ദൃശ്യം 3'. ജോർജുകുട്ടിയുടെ മൂന്നാം വരവും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 232 കോടിയാണ് ഇതിനോടകം ചിത്രം നേടിയിരിക്കുന്നത്.

Drishyam 3, Mohiniyattam, Blast
'ഇരട്ടസഹോദരിയുണ്ട്, ഞാനാണെന്ന് പറഞ്ഞ് ഓട്ടോഗ്രാഫ് ഒപ്പിടാറുണ്ട്'; സെറിന്‍ ഷിഹാബ്

34.59 കോടിയാണ് സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' ഇതുവരെ നേടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ മുന്നേറുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും മൂന്ന് കുടുംബങ്ങൾ വന്ന് സിനിമാ പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയം കവർന്നു എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അല്ലെങ്കിലും കുടുംബത്തിൽ കയറി കളിച്ചാൽ ആരാണേലും ഒന്ന് പ്രതികരിച്ച് പോകില്ലേ അല്ലേ.

Summary

Drishyam 3, Mohiniyattam, Blast these movies goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com