Narain ഫെയ്സ്ബുക്ക്
Entertainment

ഫോര്‍ ദ പീപ്പിളില്‍ കാസ്റ്റ് ചെയ്തത് നാല് പേരില്‍ ഒരാളായി; അല്ലെന്ന് അറിഞ്ഞപ്പോള്‍ വിഷമിച്ച് പെട്ടിയെടുത്തു; നരെയ്ന്‍

നിങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റുമെന്ന് പലര്‍ക്കും കോണ്‍ഫിഡന്‍സില്ല

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ ട്രെന്റ് സെറ്ററാണ് ഫോര്‍ ദ പീപ്പിള്‍. പുതുമുഖങ്ങളെ വച്ച് ജയരാജ് ഒരുക്കിയ സിനിമ വലിയ ഓളമായിരുന്നു സൃഷ്ടിച്ചത്. അതുപോലൊരു സിനിമ അതിന് മുമ്പും ശേഷവുമില്ല. ചിത്രത്തിലെ പാട്ടുകളെല്ലാം, സോഷ്യല്‍ മീഡിയ പോലുമില്ലാത്ത കാലത്തും വൈറലായിരുന്നു. ഫോര്‍ ദി പീപ്പിളിലൂടെയാണ് നടന്‍ നരെയ്ന്‍ അരങ്ങേറുന്നത്.

തന്നെ ആദ്യം തെരഞ്ഞെടുത്തത് സിനിമയിലെ നായകന്മാരായ നാല്‍വര്‍ സംഘത്തില്‍ ഒരാളായിട്ടായിരുന്നു. അതിനായി മീശയും വടിച്ചു. സെറ്റിലെത്തിയപ്പോഴാണ് പൊലീസ് ആണെന്ന് അറിയുന്നത്. അത് വലിയ വിഷമമുണ്ടാക്കിയെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നരെയ്ന്‍ പറയുന്നത്. ആ വാക്കുകളിലേക്ക്:

അതില്‍ നാല് പേരില്‍ ഒരാളായിട്ടായിരുന്നു എന്നെ കാസ്റ്റ് ചെയ്തത്. ഫോര്‍ ദ പീപ്പിളില്‍ ഒരാളാകുന്നതില്‍ വളരെ ഹാപ്പിയായിരുന്നു. താടിയും മീശയുമൊക്കെ വടിച്ചാണ് വന്നത്. കണ്ടതും തന്റെ മീശ എവിടെ എന്ന് ചോദിച്ചു. കോളേജ് സ്റ്റുഡന്റ് അല്ലേ എന്തിനാണ് സാര്‍ മീശ എന്ന് ഞാന്‍ പറഞ്ഞു. അല്ല, നിങ്ങള്‍ കമ്മീഷ്ണര്‍ ഓഫ് പൊലീസ് ആണെന്ന് പറഞ്ഞു. ഞാന്‍ ഉടനെ ബാഗെടുത്തു. ഒരു സിനിമയുടെ പകുതിയില്‍ നിന്നാണ് വരുന്നത് എന്ന് പറഞ്ഞു. എനിക്കാതെ വിഷമമായി. നായകന്മാര്‍ നാല് പേരില്‍ ഒരാളാണെന്നാണല്ലോ പറഞ്ഞിരുന്നത്.

കമ്മീഷ്ണറാകാന്‍ എന്റെ പ്രായം പ്രശ്‌നമാണെന്ന് ഞാന്‍ പറഞ്ഞു. അത് ശരിയാണ്, കമ്മീഷ്ണര്‍ പറ്റില്ല. എസ്പി ആക്കാം എന്നു പറഞ്ഞു. അങ്ങനെ എസ്പി ആയി. മീശ ഇല്ലെങ്കിലും നോക്കാം എന്നു പറഞ്ഞു. ആദ്യമായി ക്രൂ കട്ട് ചെയ്ത് കണ്ണാടിയില്‍ നോക്കിയപ്പോള്‍ കൊള്ളാലോ എന്ന് തോന്നി. ആത്മവിശ്വാസത്തോടെ നായകന്മാരെ കണ്ടു. എല്ലാവരും ആറടി പൊക്കമുണ്ട്. ഞാന്‍ അഞ്ചേ എട്ടും. എന്താണ് കഥാപാത്രമെന്ന് ചോദിച്ചു. പൊലീസ് ആണെന്ന് പറഞ്ഞു. നിങ്ങളാണോ ഞങ്ങളെ പിടിക്കാന്‍ വരുന്നത്. കഥാപാത്രം തെറ്റിയതാകുമെന്ന് പറഞ്ഞു. അല്ല ഞാന്‍ തന്നെയാകും എന്ന് ഞാന്‍ പറഞ്ഞു.

അപ്പോഴേക്കും ജയരാജ് സാര്‍ വിളിച്ചു. സുനില്‍ ചെറിയൊരു പ്രശ്‌നമുണ്ട്. നിങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റുമെന്ന് പലര്‍ക്കും കോണ്‍ഫിഡന്‍സില്ല, നിങ്ങളുടെ സ്‌ക്രീന്‍ ടെസ്റ്റ് ചെയ്ത് നോക്കണമെന്ന് പറഞ്ഞു. ആകെ വിഷമമായി. റൂമില്‍ കുറേപ്പേരുണ്ടായിരുന്നു. ബ്ലെസിയേട്ടനായിരുന്നു അസോസിയേറ്റ്. അങ്ങനെയാണ് അതിലേക്ക് വരുന്നത്. വലിയ അനുഭവമായിരുന്നു. ടെന്‍ഷനുണ്ടായിരുന്നു. എല്ലാവരും പുതുമുഖങ്ങളായിരുന്നു. ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല.

Narain was supposed to paly one of the hero in 4 the people. he even shaved to play a student. but just before shooting he was informed he will be playing the cop.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT