മല്ലി പെല്ലി ടീസറിൽ നിന്ന് 
Entertainment

വില്ലത്തി മൂന്നാം ഭാര്യ, നായികയായി നാലാം ഭാര്യ; സ്വന്തം ജീവിതം സിനിമയാക്കി നരേഷ്, ചെരുപ്പൂരി തല്ലാൻ വന്നതുവരെ ടീസറിൽ 

മല്ലി പെല്ലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നരേഷും പവിത്രയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റെ വിവാദങ്ങൾക്ക് ശേഷമാണ് തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായത്. നരേഷിന്റെ നാലാം വിവാഹവും പവിത്രയുടെ രണ്ടാം വിവാ​ഹവുമായിരുന്നു. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെല്ലാം വൻ വൈറലായിരുന്നു. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിൽ നടന്ന വിവാദ സംഭവങ്ങളും പവിത്രയുമായുള്ള പ്രണയവും വിവാ​ഹവുമെല്ലാം വെള്ളിത്തിരയിൽ എത്തിക്കുകയാണ് നരേഷ്. 

മല്ലി പെല്ലി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നരേഷും പവിത്രയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യയുടെ വേഷത്തിൽ വനിത വിജയകുമാറും എത്തുന്നുണ്ട്. രമ്യ വില്ലത്തിയാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. എം.എസ്. രാജു ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. 

നരേഷിന് എതിരെ ആരോപണങ്ങളുമായി രമ്യ രം​ഗത്തെത്തിയിരുന്നു. കൂടാതെ നരേഷിനേയും പവിത്രയേയും പിന്തുടർന്ന് ഹോട്ടലിലെത്തി ചെരുപ്പൂരി തല്ലാനൊരുങ്ങിയ സംഭവം വലിയ വാർത്തയായിരുന്നു. ഈ സംഭവങ്ങളെല്ലാം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പവിത്രയുമായുള്ള പ്രണയവും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നാണ് ടീസർ നൽകുന്ന സൂചന. നരേഷ് തന്നെയാണ് സിനിമയുടെ നിർമാണവും. ടീസർ എത്തിയതോടെ പുതിയ വിവാദങ്ങൾക്ക് ഇത് തുടക്കമിടുമെന്നാണ് വിലയിരുത്തുന്നത്. 

പവിത്രയും നരേഷും ദീർഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും വാർത്തയായി. ഇരുവരും തമ്മിൽ 19 വയസിന്റെ വ്യത്യാസമാണ് ഉള്ളത്. രമ്യ രഘുപതിയിൽ നിന്ന് നരേഷിന് ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല. ആദ്യ വിവാഹം പരാജയപ്പെട്ടതോടെയാണ് താരം രേഖ സുപ്രിയയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെയാണ് രമ്യ രഘുപതിയെ ജീവിതസഖിയാക്കുന്നത്. എന്നാൽ ഈ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. പവിത്രയുടെ ആദ്യ ഭർത്താവ് ഒരു സോഫ്റ്റ്‌വയർ എൻജിനീയറായിരുന്നു. അയാളുമായി വിവാഹമോചിതനായ ശേഷം നടൻ സുചേന്ദ്ര പ്രസാദുമായി ലിവിങ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. 2018ൽ ഇവർ പിരിഞ്ഞു. പിന്നീടാണ് നരേഷുമായി അടുക്കുന്നത്. 2021 മുതൽ ഇരുവരും ലിവിങ് റിലേഷനിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT