പവിത്രയും നരേഷും ചുംബിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട്, പവിത്ര ലോകേഷ്/ ഇൻസ്റ്റ​ഗ്രാം 
Entertainment

പവിത്രയെ ചുംബിച്ച് നരേഷ്; വിവാഹവാർത്ത പുറത്തുവിട്ട് താരങ്ങൾ; വിഡിയോ

2023ൽ വിവാഹിതരാകുമെന്നാണ് ഇവർ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ‌ വികെ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. ഒന്നിച്ചുള്ള വിഡിയോ പങ്കുവച്ചുകൊണ്ടാണ് സന്തോഷവാർത്ത ഇവർ ആരാധകരെ അറിയിച്ചത്. 2023ൽ വിവാഹിതരാകുമെന്നാണ് ഇവർ പറയുന്നത്. 

ഞങ്ങളുടെ ലോകത്തേക്ക് സ്വാ​ഗതം എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ ഒന്നിച്ച് കേക്ക് മുറിച്ച് പുതുവർഷത്തിലേക്ക് കടക്കുന്ന നരേഷിനേയും പവിത്രയേയുമാണ് കാണുന്നത്. തുടർന്ന് ഇരുവരും ചുംബിക്കുന്നതും വിഡിയോയിലുണ്ട്. പുതുവർഷത്തിൽ പുതിയ തുടക്കം എല്ലാവരുടേയും പിന്തുണ വേണമെന്നാണ് നരേഷ് കുറിച്ചത്. 

62കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവും. പവിത്രയും നരേഷും ദീർഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധം വലയി വിവാദങ്ങൾക്ക് കാരണമായിരുന്നു. നരേഷിനൊപ്പം ഹോട്ടലിലെത്തിയ പവിത്രയെ 
 ചെരുപ്പുമായി അക്രമിക്കാനെത്തിയ നരേഷിന്റെ മുൻഭാര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കന്നഡ, തെലുങ്ക് സിനിമയിൽ ശ്രദ്ധേയയാണ് പവിത്ര. മഹേഷ് ബാബു നായകനായി എത്തിയ സർക്കാര് വാരി പേട്ട എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നടനും രാഷ്ട്രീയനേതാവുമായ നരേഷ് മഹേഷ് ബാബുവിന്റെ അർധസഹോദരനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി