ചെരുപ്പൂരി തല്ലാൻ ശ്രമിക്കുന്ന രമ്യ, നരേഷും പവിത്രാ ലോകേഷും/ വിഡിയോ ദൃശ്യം 
Entertainment

നടൻ നരേഷിനൊപ്പം നടി പവിത്രാ ലോകേഷിനെ കണ്ടു, ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്റെ മൂന്നാം ഭാര്യ; വിഡിയോ

ലിഫ്റ്റിൽ കയറിയ ശേഷം രമ്യയെ നോക്കി വിസിലടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നരേഷിനേയും വിഡിയോയിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

മൈസൂർ; തെലുങ്ക് നടൻ നരേഷിനും നടി പവിത്രാ ലോകേഷിനും ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്റെ ഭാര്യ രമ്യാ രഘുപതി. മൈസൂരുവിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. കാലിൽ നിന്ന് ചെരുപ്പൂരി തല്ലാനായി അടുത്ത രമ്യയെ പൊലീസുകാർ ചേർന്നാണ് പിടിച്ചുമാറ്റിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

മൈസൂരുവിൽ നരേഷ് താമസിക്കുന്ന ഹോട്ടലിൽ എത്തിയതായിരുന്നു രമ്യ. അപ്പോഴാണ് ഭർത്താവിനൊപ്പം പവിത്രയേയും കണ്ടത്. ഇതോടെ രമ്യ ദേഷ്യപ്പെടുകയും തല്ലാനായി ചെരുപ്പൂരുകയുമായിരുന്നു. രമ്യയെ പൊലീസ് തടഞ്ഞു നിർത്തിയപ്പോൾ നരേഷും പവിത്രയും റൂമിൽ നിന്ന് ഇറങ്ങി ലിഫ്റ്റിൽ കയറി. ലിഫ്റ്റിൽ കയറിയ ശേഷം രമ്യയെ നോക്കി വിസിലടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നരേഷിനേയും വിഡിയോയിൽ കാണാം. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ. 

നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് നരേഷ് ഇക്കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. കൂടാതെ താൻ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണിതെന്നും നരേഷ് പറഞ്ഞിരുന്നു.തങ്ങളിരുവരും വിവാഹിതരായെന്ന വാർത്തകൾ മറ്റൊരു വീഡിയോയിലൂടെ പവിത്രയും നിഷേധിച്ചിരുന്നു. നരേഷും രമ്യ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അവർ പറയുന്നു.

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടൻ മൈസൂർ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടൻ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി