പുത്തൻ ഒടിടി റിലീസുകൾ (Latest OTT Releases)  ഇൻസ്റ്റ​ഗ്രാം
Entertainment

'മൂൺവാക്കും' 'നരിവേട്ട'യും ഒടിടിയിൽ; ഈ ആഴ്ച അടിച്ചുപൊളിച്ച് കാണാം ഈ ചിത്രങ്ങൾ

അതോടൊപ്പം മലയാളത്തില്‍ നിന്ന് മൂന്ന് ശ്രദ്ധേയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഈ മാസം ഒട്ടനവധി ചിത്രങ്ങളാണ് ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത്. തിയറ്ററുകളിൽ വൻ വിജയം നേടിയവും ഡയറക്ട് ഒടിടിയിലേക്കെത്തുന്ന ചിത്രങ്ങളുമുണ്ട് ഈ മാസം ഒടിടിയിൽ. അതോടൊപ്പം മലയാളത്തില്‍ നിന്ന് മൂന്ന് ശ്രദ്ധേയ ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്.

മൂണ്‍വാക്ക്, നരിവേട്ട, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‍ലര്‍ എന്നിവയാണ് അവ. ഈ വാരം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ

മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 'മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ' ഒടിടിയിലേക്ക്. ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രം മെയ് 23 നായിരുന്നു തിയറ്ററുകളിൽ എത്തിയത്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോരമ മാക്സിലൂടെ ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.

മൂൺവാക്ക്

മൂൺവാക്ക്

വിനോദ് എ കെ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ ചിത്രമാണ് മൂൺവാക്ക്. മികച്ചാഭിപ്രായം ലഭിച്ചിട്ടും തിയറ്ററുകളിൽ ചിത്രത്തിന് അധികം നാൾ തുടരാനായില്ല. ബ്രേക്ക് ഡാൻസിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജിയോ ​ഹോട്ട് സ്റ്റാറിലൂടെ ഇന്നു മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങി.

നരിവേട്ട

നരിവേട്ട

ടൊവിനോ നായകനായെത്തി തിയറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമാണ് നരിവേട്ട. പ്രിയംവദ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമിപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 11 മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.

മണ്ഡാല മർഡേഴ്സ്

മണ്ഡാല മർഡേഴ്സ്

ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന സീരിസാണ് മൻഡാല മർഡേഴ്സ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും.

ആപ് ജൈസ കോയി

ആപ് ജൈസ കോയി

മാധവൻ പ്രധാന വേഷത്തിലെത്തുന്ന റൊമാന്റിക് ഡ്രാമയാണ് ആപ് ജൈസ കോയി. ഫാത്തിമ സന ഷെയ്ഖ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ജൂലൈ 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ഡിറ്റക്ടീവ് ഉജ്ജ്വലൻ

ഡിറ്റക്ടീവ് ഉജ്ജ്വലൻ

ധ്യാൻ ശ്രീനിവാസൻ, സിജു വിൽ‌സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ'. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിരുന്നു ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവരാനുണ്ട്.

സർസമീൻ

സർസമീൻ

പൃഥ്വിരാജും കജോളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സർസമീൻ. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.

കുട്ടന്റെ ഷിനി​ഗാമി

കുട്ടന്റെ ഷിനി​ഗാമി

ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കുട്ടന്റെ ഷിനി​ഗാമി. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. കഴിഞ്ഞ വർഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

Narivetta and Moonwalk and others, OTT Releases This Week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT