Bachelor Party 2 Trailer
Entertainment

'കളി കൊള്ളാലോ, അതിനു പറ്റിയ അഡാറ് മച്ചാൻ കയ്യിലുണ്ട്'; അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി Deux' ‌ട്രെയിലർ പുറത്ത്

ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ രണ്ട് ഗ്യാങുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ട്രെയിലർ പ്രധാനമായും അവതരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി D'EUX' ട്രെയിലർ പുറത്തിറങ്ങി. 2012ൽ പുറത്തിറങ്ങി കൾട്ട് ക്ലാസിക്കായി മാറിയ 'ബാച്ചിലർ പാർട്ടി'യുടെ രണ്ടാം ഭാഗമാണിത്.

അമൽ നീരദ്, അൻവർ റഷീദ്, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.

ആക്ഷനും മാസ് സംഭാഷണങ്ങളും നിറഞ്ഞ ട്രെയിലർ ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ രണ്ട് ഗ്യാങുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ട്രെയിലർ പ്രധാനമായും അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് മേക്കിങ്ങും അമൽ നീരദിന്റെ പതിവ് ദൃശ്യഭംഗിയും ചേർന്നെത്തുന്ന ചിത്രം ആക്ഷൻ എന്റർടെയ്‌നറായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

വൻ താരനിരയുമായി ഒജി ഗ്യാങ്

നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നാദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ, പാരിസ് ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്. നേരത്തെ പുറത്തുവന്ന താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിരുന്നു.

ആദ്യ ഭാഗത്തിന്റെ തുടർച്ചയാണോ പുതിയ ചിത്രമെന്ന ആകാംക്ഷയ്ക്കിടയിലാണ് ട്രെയിലർ പുറത്തുവന്നിരിക്കുന്നത്. ആദ്യ ചിത്രത്തിലെ കഥയിൽനിന്ന് വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘർഷങ്ങളും തിരിച്ചടികളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

'D'EUX' എന്നത് ഫ്രഞ്ച് ഭാഷയിൽനിന്നുള്ള വാക്കാണ്. രണ്ട്, അവരുടെ അഥവാ അവരെക്കുറിച്ച് എന്നിങ്ങനെയാണ് ഈ വാക്കിന്റെ അർഥം. ചിത്രത്തിന്റെ പേരും കഥാപശ്ചാത്തലവും തമ്മിലുള്ള ബന്ധം എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തിന് ലഭിച്ച കൾട്ട് സ്വീകാര്യതയും അമൽ നീരദിന്റെ സംവിധാനവും വമ്പൻ താരനിരയും ചേർന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിട്ടുണ്ട്. നവംബർ 19ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിലെത്തും.

അൻവർ റഷീദ്, ജ്യോതിർമയി, നസ്രിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം. വിവേക് ഹർഷൻ എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു. ഉണ്ണി ആർ ആണ് സംഭാഷണം. തപസ് നായക് സൗണ്ട് ഡിസൈനും ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. റഫീഖ് അഹമ്മദും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ. മഷർ ഹംസ കോസ്റ്റ്യൂമും റോണക്സ് സേവ്യർ മേക്കപ്പും കൈകാര്യം ചെയ്യുന്നു.

Naslen and gang in a stylish look; trailer for the Amal Neerad film 'Bachelor Party 2' is out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

ടുള്‍ പോകുമ്പോള്‍ മേക്കപ്പ് വേണ്ട, സ്‌കൂള്‍ യൂണിഫോമില്‍ വരണം; കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇയിലെ സ്‌കൂളുകള്‍

കൊച്ചിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

സ്കോഡ കൈലാക്കിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ 1.75 ലക്ഷം രൂപ; യുവാവിന്റെ വാഹനപ്രേമം ശ്രദ്ധേയമാകുന്നു

അമ്മയുടെ പിറന്നാളിന് അപൂർവ ചിത്രവുമായി പൃഥ്വിരാജ്; ആശംസകൾ നേർന്ന് ഇന്ദ്രജിത്തും പൂർണിമയും