Mollywood Times വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'മലയാളം സിനിമയെ രക്ഷിക്കാൻ ഞാൻ വരുന്നു'; സ്ഥിരം സ്ലാങ് മാറ്റി പിടിച്ച് നസ്‌ലിൻ, 'മോളിവുഡ് ടൈംസ്' ടീസർ

സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായി നസ്‌ലിൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നസ്‌ലിൻ നായകനായെത്തുന്ന മോളിവുഡ് ടൈംസിന്റെ ടീസർ എത്തി. "മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് "എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് "മോളിവുഡ് ടൈംസ്". ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്നു. നസ്‌ലിന് ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായി നസ്‌ലിൻ എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൽ വരുന്നുണ്ട്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

രാമു സുനിൽ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്. ആർട്ട് ഡയറക്ടർ- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈൻ-മാഷർ ഹംസ,

മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്-ബോയക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- എസ്സാ കെ എസ്തപ്പാൻ അസോസിയേറ്റ് ഡയറക്ടർ-കെവിൻ കരിപ്പേരി,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുമേഷ് മോഹൻ, ഫിനാൻസ് കൺട്രോളർ-ശിവകുമാർ,സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിംഗ്- വിഷ്ണു ഗോവിന്ദ്,

വിഎഫ്എക്‌സ്-ഡിജി ബ്രിക്‌സ്, കളറിസ്റ്റ്-ശ്രീക് വാരിയര്‍,മോഷന്‍ ഗ്രാഫിക്‌സ്-ജോബിന്‍ ജോസഫ്,അസിസ്റ്റന്റ് ഡയറക്ടർ-നന്ദു കൃഷ്ണൻ ജി, അതുൽ കിഷൻ, അമൃത മറിയം, മരിയ,പരസ്യകല-യെല്ലോ ടൂത്ത്സ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം-സെൻട്രൽ പിക്ചേഴ്സ്. പി ആർ ഒ- എ എസ് ദിനേശ്.

Naslen starrer Mollywood Times Teaser out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം