Navya Nair ഇന്‍സ്റ്റഗ്രാം
Entertainment

വരുണിന്റെ ബോഡി കിട്ടിയാലും എന്റെ കണ്ണട കിട്ടില്ല; അതോടെ തപ്പല്‍ നിര്‍ത്തി; നവ്യയുടെ സെല്‍ഫ് ട്രോള്‍

എന്റെ ബുദ്ധിയെ ഞാന്‍ തന്നെ പ്രശംസിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി നടി നവ്യ നായരുടെ കുറിപ്പ്. മകനൊപ്പം യാത്രയിലാണ് താരം. യാത്രയ്ക്കിടെ തന്റെ കൂളിങ് ഗ്ലാസ് നഷ്ടമായതിനെക്കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത്. ദൃശ്യത്തിലെ വരുണിന്റെ ബോഡി കിട്ടിലായും തന്റെ ഗ്ലാസ് കിട്ടില്ലെന്നാണ് നവ്യ പറയുന്നത്. നവ്യയുടെ വാക്കുകളിലേക്ക്:

ആര്‍ഐപി മൈ കണ്ണാടി. കണ്ണാടി കാണാതെ പോകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പു ഞാന്‍ എടുത്ത ചിത്രങ്ങള്‍. ഇനി ഇത് ഓര്‍മകളില്‍ മാത്രം. ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ ഗോഗിള്‍സ് എന്റെ പോക്കറ്റില്‍ ഇരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം നിങ്ങള്‍.

ഇത് പൊതുവെ ഞാന്‍ ട്ഷര്‍ട്ട് ഇന്റെ മുന്‍ ഭാഗത്താണ് വെക്കുന്നത്. എല്ലാവരേം പോലെ , പക്ഷേ പാന്റ്‌സിന്റെ സൈഡ് സിബ്ബില്‍ വെക്കുന്ന , അപ്പോ കിട്ടിയ ഐഡിയ മഹത്തരമാണ് എന്ന ചിന്തയില്‍ , എന്റെ ബുദ്ധിയെ ഞാന്‍ തന്നെ പ്രശംസിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. വീഡിയോ ഇല്‍ കാണുന്ന ഫോക്കസ് ഷിഫ്റ്റ് വേഷംകെട്ടലും കഴിഞ്ഞാണ്, പുഴയില്‍ മുഖം കഴുകാന്‍ പോയത് (ആ വീഡിയോയില്‍ ഗോഗിള്‍സ് ഇല്ല, സോ അതിനു മുന്‍പു സംഭവം നഷ്ടപ്പെട്ടിരിക്കുന്നു ) അതോടെ ഫോണ്‍ ഇന്റെ ബാക് സൈഡ് ഉം പൊട്ടി , ഗോഗിള്‍സ് ഉം പോയി.

വരുണിന്റെ (ദൃശ്യം) ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ല എന്നുറപ്പായപ്പോള്‍ തപ്പല്‍ നിര്‍ത്തി. അപ്പോഴാണ് ലക്ഷ്മിടെ കാള്‍, കാലത്ത് വള്ളി പിടിക്കുന്നതിനെപ്പറ്റി ഉള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു , അത് മറ്റൊരു വള്ളി ആയി എന്നും പറഞ്ഞ്. ''വല്ലപ്പോഴും ആണ് ഇന്‍സ്റ്റാ ഇല്‍ കേറുന്നതെങ്കിലും ഓരോന്ന് ഒപ്പിക്കാന്‍ കഴിയുന്ന ആ മനസ്സുണ്ടല്ലോ '.

പറയുന്നതില്‍ ചില സത്യങ്ങള്‍ പായസത്തിലെ മുന്തിരിപോലെ മൊഴച്ചുനില്‍ക്കുന്നതുകൊണ്ട്, നിശബ്ദയായിരുന്നു. ഇപ്പോ ഒരു സുഖം തോന്നുന്നുണ്ട് . ഇന്നത്തെ വള്ളിക്കഥകള്‍ ഇവിടെ അവസാനിക്കുന്നു. ആരെ ആണാവോ കണികണ്ടത്. ബൈ ദ ബായ്.

Navya Nair pens a funny note about losing her goggles. Socail media can't stop laughing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം, കിട്ടാനുള്ള പണം ലഭിക്കും

ജോലിയില്‍ പുതിയ വെല്ലുവിളികള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

SCROLL FOR NEXT