Navya Nair and Soubin Shahir ഫെയ്സ്ബുക്ക്
Entertainment

'അന്നൊക്കെ സൗബിനെ കാണുമ്പോഴേ ദേഷ്യം വരും, ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്'; ഇപ്പോഴാണ് പറയാന്‍ അവസരം കിട്ടിയതെന്ന് നവ്യ നായര്‍

പാതിരാത്രി ഒക്ടോബര്‍ 17 ന് തിയേറ്ററുകളിലെത്തും

സമകാലിക മലയാളം ഡെസ്ക്

നവ്യ നായരുടെ പുതിയ ചിത്രമാണ് പാതിരാത്രി. രത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവ്യ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ നവ്യയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ സൗബിന്‍ ഷാഹിറുമുണ്ട്. നവ്യയും സൗബിനും ഇതാദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാല്‍ നവ്യയും സൗബിനും തമ്മില്‍ വര്‍ഷങ്ങളുടെ അടുപ്പമുണ്ട്.

നവ്യ നായികയായ പാണ്ടിപ്പടയില്‍ സൗബിന്‍ സംവിധാന സഹായിയായി ജോലി ചെയ്തിട്ടുണ്ട്. പാണ്ടിപ്പടയില്‍ ഒരു സീനില്‍ സൗബിന്‍ വന്ന് പോവുകയും ചെയ്തിരുന്നു. സൗബിന്‍ നടനായ ശേഷം ഈ രംഗം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. പാണ്ടിപ്പടയുടെ സമയത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സൗബിനും നവ്യയും ഇപ്പോള്‍.

അന്ന് തനിക്ക് സൗബിനോട് ദേഷ്യമായിരുന്നുവെന്നാണ് നവ്യ പറയുന്നത്. അതിന് കാരണം അറിയാതെ ഇഷ്ടമായി എന്ന പാട്ടിന്റെ ചിത്രീകരണത്തിന്റെ വസ്ത്രത്തിന്റെ കാര്യത്തില്‍ തന്നെ സൗബിന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചതു കൊണ്ടാണെന്നാണ് നവ്യ പറയുന്നത്. പാതിരാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്‍കി അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

''പടത്തിന് വേണ്ടി ഒരുപാട് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ ആകെ കുറച്ചേ ഉപയോഗിച്ചുള്ളൂ. ഒരുപാട് വസ്ത്രങ്ങള്‍ ബാക്കിയുണ്ടായിരുന്നു. അതെല്ലാം എവിടെ ഉപയോഗിക്കുമെന്ന് റാഫിക്കയോട് ചോദിച്ചപ്പോള്‍ ഒരൊറ്റ പാട്ടില്‍ എല്ലാം ഉപയോഗിക്കണമെന്ന് പറഞ്ഞു. അങ്ങനെ നവ്യയെക്കൊണ്ട് വസ്ത്രങ്ങളെല്ലാം ഉപയോഗിപ്പിച്ചു'' എന്നാണ് സൗബിന്‍ പറയുന്നു.

അറിയാതെ ഇഷ്ടമായി എന്ന പാട്ടിലായിരുന്നു എല്ലാ വസ്ത്രങ്ങളും ഉപയോഗിച്ചത്. ഒരു ഷോട്ടില്‍ നടന്നു വരുന്ന നവ്യയെക്കൊണ്ട് മൂന്ന് വട്ടം ഡ്രസ് മാറ്റിച്ചിട്ടുണ്ട്. അത്രയ്ക്കും ഡ്രസ് ബാക്കിയുണ്ടായിരുന്നു. ഇതെല്ലാം ഉപയോഗിക്കണമെന്ന് പറയുമ്പോള്‍ നമുക്ക് വേറെ വഴയില്ലല്ലോ. അതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തതെന്നും സൗബിന്‍ പറയുന്നു.

'ആ സമയത്ത് സൗബിനെ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. ഒരു ഡ്രസ് ഇട്ട് കുറച്ച് കഴിയുമ്പോഴേക്ക് അടുത്തത് കൊണ്ടു വരും. അത് മാറ്റും, വേറെ കൊണ്ടുവരും. അങ്ങനെ ചെയ്തത് നല്ല വണ്ണം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇപ്പോഴാണ് ആ കഥകളെല്ലാം വെളിപ്പെടുത്താന്‍ ഒരു അവസരം കിട്ടിയത്'' എന്നായിരുന്നു നവ്യയുടെ പ്രതികരണം.

അതേസമയം പാതിരാത്രി ഒക്ടോബര്‍ 17 ന് തിയേറ്ററുകളിലെത്തും. നവ്യയ്ക്കും സൗബിനുമൊപ്പം ആന്‍ അഗസ്റ്റിന്‍, സണ്ണി വെയ്ന്‍, ആത്മീയ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Navya Nair and Soubin Shahir recalls the shooting days of Pandipada. Navya says she was angry at Soubin as he made her change costumes a lot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT