Navya Nair 
Entertainment

'മക്കളേ... ആ വിളി കാതുകളില്‍ മുഴങ്ങുന്നു, വിളക്ക് അണഞ്ഞു'; ഭര്‍തൃമാതാവിന്റെ വേര്‍പാടില്‍ വിങ്ങി നവ്യ നായര്‍

അമ്മേടെ സ്‌നേഹത്തിന് മുന്നില്‍ എന്റെ നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചു

സമകാലിക മലയാളം ഡെസ്ക്

നടി നവ്യ നായരുടെ ഭര്‍തൃമാതാവ് അന്തരിച്ചു. നവ്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നവ്യ പങ്കുവച്ച വൈകാരികമായ കുറിപ്പ് ആരാധകരെ ഉള്ളില്‍ നോവാവുകയാണ്. മരുമകളായിട്ടല്ല, മകളായിട്ടാണ് തന്നെ പരിഗണിച്ചിരുന്നതെന്നാണ് നവ്യ കുറിപ്പില്‍ പറയുന്നത്.

തന്റെ ഇഷ്ടം അമ്മയ്ക്ക് എറെ ഇഷ്ടമായിരുന്നുവെന്നാണ് നവ്യ പറയുന്നത്. അവസനമായി മാതംഗി ഫെസ്റ്റിവലില്‍ തന്റെ നൃത്തം കാണാന്‍ വന്നതിനെക്കുറിച്ചും നവ്യ പറയുന്നത്. താന്‍ രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തുവെന്ന് അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞുവെന്നും നവ്യ പറയുന്നു. ഭര്‍തൃമാതാവിനോടൊപ്പമുള്ള ചിതങ്ങളും നവ്യ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:

അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്‌നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാര്‍ഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിര്‍ത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്‌നേഹത്തിന് മുന്നില്‍ എന്റെ നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചു.

എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലില്‍ വന്നു എന്റെ കച്ചേരി മുഴുവന്‍ കണ്ടു. രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. ''മക്കളേ.. ' ആ വിളി കാതുകളില്‍ മുഴങ്ങി നില്‍ക്കുന്നു.. ''മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ'. നിത്യ ശാന്തി നേരുന്നു.

Navya Nair losses her mother in law. pens an emotional note about her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു'

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍; അറസ്റ്റ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ

മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെന്റ് കമ്പനിയിൽ 33 ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം; ഏപ്രിൽ ആറിനകം അപേക്ഷിക്കണം

മൂന്നരലക്ഷം വാങ്ങിയ ശേഷം ബ്ലാക്ക്‌മെയില്‍, കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിലാക്കി, നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

'സിനിമ കണ്ടവരെല്ലാം മണ്ടന്മാരാണോ? ധുരന്ധര്‍ കാണിച്ചത് സത്യം'; പ്രൊപ്പഗാണ്ടയെന്ന വിമര്‍ശനം തള്ളി പ്രിയദര്‍ശന്‍

SCROLL FOR NEXT