Navya Nair വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ശരി എന്ന് വിശ്വസിക്കുന്ന ചില തെറ്റുകൾ ഉണ്ട് ജീവിതത്തിൽ; ഞാൻ വർഷങ്ങളെടുത്തു അതേക്കുറിച്ച് ആലോചിക്കാൻ'

അങ്ങനെ ചില ആലോചനകളിലാണ് ജീവിതത്തിൽ ചില കണ്ടെത്തലുകളിൽ നമ്മളെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായർ. അഭിനേത്രി, നർത്തകി എന്നതിലുപരി ജീവിതത്തിലൂടെ താൻ മനസിലാക്കിയെടുത്ത യാഥാർ‌ഥ്യങ്ങളെക്കുറിച്ചും പൊതുവേദികളിലടക്കം നവ്യ തുറന്നു പറയാറുണ്ട്. നവ്യയുടെ ഇത്തരം തുറന്നു പറച്ചിലുകൾക്ക് വലിയ കയ്യടികളും അഭിനന്ദനങ്ങളുമൊക്കെ ലഭിക്കാറുമുണ്ട്.

ഇപ്പോഴിതാ ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ തന്നേക്കുറിച്ച് സ്വയം മനസിലാക്കിയെടുത്ത ഒരു കാര്യത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആരുടെയും അനുവാദം തേടേണ്ടതില്ല എന്നാണ് നവ്യ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് നവ്യ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യവും ഇപ്പോൾ നവ്യ തിരിച്ചറിഞ്ഞ യാഥാർഥ്യങ്ങളും കൂട്ടിക്കലർത്തിയുള്ള നടിയുടെ വിഡിയോ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.

വിവാഹശേഷം അഭിനയിക്കണമോ എന്ന കാര്യത്തിൽ പ്രധാന തീരുമാനമെടുക്കേണ്ടത് തന്റെ ഭർത്താവ് ആണെന്നായിരുന്നു വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖത്തിൽ നവ്യ പറയുന്നത്. താൻ അന്ന് പറഞ്ഞ കാര്യങ്ങളിൽ കുറച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് നവ്യയിപ്പോൾ.

"കല്യാണം കഴിഞ്ഞുള്ള തീരുമാനം തീർച്ചയായിട്ടും എന്റെയും എന്റെ ഭർത്താവ് സന്തോഷേട്ടന്റെയും കൂടി തീരുമാനമാണ്. പ്രധാന തീരുമാനമെടുക്കേണ്ടത് എന്റെ ഭർത്താവാണ്. കല്യാണത്തിന് മുൻപ് എനിക്ക് വല്ലപ്പോഴും ഒരു സിനിമയിൽ അഭിനയിക്കണമെന്ന ആ​ഗ്രഹം ഞാൻ അ​ദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതിനാണെങ്കിൽ പോലും എനിക്കൊരു അനുവാദം തന്നതിന് എനിക്ക് വളരെ സന്തോഷമുണ്ട്. ചിലപ്പോൾ എനിക്ക് അതിശയം തോന്നും എന്നെ ഇങ്ങനെ വിട്ടല്ലോ എന്ന് ആലോചിക്കുമ്പോൾ".- വർഷങ്ങൾക്ക് മുൻപ് ഒരഭിമുഖത്തിൽ നവ്യ പറഞ്ഞു.

"കല്യാണം കഴിക്കുന്ന സമയത്തുള്ള അഭിമുഖങ്ങളിലെല്ലാം ഞാൻ പറഞ്ഞിരുന്നു, അഡ്ജസ്റ്റ്മെന്റല്ല അണ്ടർസ്റ്റാന്റിങ് ആണ് പാട്ണേഴ്സിന്റെ ഇടയിലുണ്ടാകേണ്ടതെന്ന്. ആ പോയ്ന്റ് ഇപ്പോഴും കറക്ട് ആണ്. അത് രണ്ട് പേരും വിചാരിക്കണം. ഒരാൾ മാത്രം അണ്ടർസ്റ്റാന്റിങ് ആയാൽ ആ പ്രോസസ് മുന്നോട്ട് കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്.

അടിസ്ഥാനപരമായി ഒരു മനുഷ്യന്റെ, വളരെ ബേസിക് ആയിട്ടുള്ള അവകാശങ്ങൾ, ആ അവകാശങ്ങളൊന്നും ഞാൻ മനസിലാക്കിയിട്ടുണ്ടായിരുന്നില്ല. ഞാനൊരു നടിയായിരുന്നു, പണമുണ്ടാക്കുന്ന അല്ലെങ്കിൽ വളരെ ഇൻഡിപെൻഡന്റ് ആയിട്ടുള്ളൊരു വ്യക്തിയായിരുന്നു, ഫെയ്മസ് ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു.

പക്ഷേ എനിക്കറിയില്ല, അതെന്താണ് അറിയാതിരുന്നത് എന്ന് ചോദിച്ചാൽ, ഒരുപാട് വർഷങ്ങളായിട്ട് നമ്മൾ ശരി എന്ന് വിശ്വസിക്കുന്ന ചില തെറ്റുകൾ ഉണ്ട് ജീവിതത്തിൽ. അപ്പോൾ ആ തെറ്റുകൾ, എല്ലാവരെയും പോലെ ഞാനും ആ തെറ്റുകൾ ശരിയാണെന്ന് വിശ്വസിച്ചിരുന്നു.

ജീവിതത്തിൽ ഓരോ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോൾ, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്, എവിടെയാണ് തെറ്റി പോകുന്നകത് എവിടെയായിരുന്നു പ്രശ്നം എന്ന് നമ്മൾ ഇരുന്ന് ആലോചിക്കും.

ചിലപ്പോൾ ആ ആലോചന വർഷങ്ങളെടുക്കും. ഞാൻ വർഷങ്ങളെടുത്തു ആലോചിക്കാൻ, ഒരുപാട് വർഷങ്ങളെടുത്തു. അങ്ങനെ ചില ആലോചനകളിലാണ് ജീവിതത്തിൽ ചില കണ്ടെത്തലുകളിൽ നമ്മളെത്തുന്നത്".- നവ്യ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

നവ്യയുടെ ഈ വാക്കുകൾക്കും നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'അവൾ അവളുടെ മൂല്യം എന്താണെന്ന് തിരിച്ചറിഞ്ഞു', 'ആ കാലഘട്ടം അങ്ങനെ ആയിരുന്നു പെൺകുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്' എന്നൊക്കെയാണ് നവ്യയുടെ വി‍ഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. രത്തീന സംവിധാനം ചെയ്ത പാതിരാത്രിയാണ് നവ്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Cinema News: Actress Navya Nair opens up her new lessons of life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT