Major Ravi, Navya Nair വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'എന്റെ മോൻ മേജർ ആണോയെന്ന് ചോദിച്ചു; ഗൂ​ഗിൾ ചെയ്തു നോക്കിയപ്പോൾ അവൻ അതിശയിച്ചു പോയി'

ഒരിക്കൽ മേജർ രവി സാറിന്റെ പേര് വീട്ടിൽ സംസാരിക്കവേ മോൻ വന്ന് മേജർ ഒക്കെ ആണോ എന്ന് ചോദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടനും സംവിധായകനുമായ മേജർ രവിയെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോയെന്ന് തന്റെ മകന് സംശയം ഉണ്ടായെന്നും പിന്നീട് ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ അവൻ ഞെട്ടി എന്നും നവ്യ പറഞ്ഞു. വിസിറ്റർ എന്ന സിനിമയുടെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു നടി.

“ഒരിക്കൽ മേജർ രവി സാറിന്റെ പേര് വീട്ടിൽ സംസാരിക്കവേ മോൻ വന്ന് മേജർ ഒക്കെ ആണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അദ്ദേഹം മേജർ ആണെന്ന്. ഉടനെ മകൻ ഗൂഗിൾ ചെയ്തു നോക്കി. അതിൽ എൻഎസ്ജി എന്നൊക്കെ കണ്ടപ്പോൾ അവൻ അതിശയിച്ചു പോയി. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്നൊക്കെ ചോദിച്ച് അവൻ ഭയങ്കര ആവേശഭരിതനായി". - നവ്യ നായർ പറഞ്ഞു.

ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'വിസിറ്റർ'. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവര് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറർ ചിത്രമായാണ് 'വിസിറ്റർ' ഒരുക്കുന്നത്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെപിഎസി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Navya Nair talks about Major Ravi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ട് തുടരും; വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം

'അർജന്റീന ലോക ചാംപ്യൻമാർ, മെസിക്ക് രണ്ടാം കിരീടം'; 2019ലും 2021ലും പ്രത്യക്ഷപ്പെട്ട അവിശ്വസനീയ പ്രവചനങ്ങൾ!

വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; കർശന നിർദ്ദേശവുമായി കളക്ടർ

'ഗാട്ട കുസ്തി 2’ വിജയ കുതിപ്പ് തുടരുന്നു; ചിത്രത്തിലെ 'ഹൗസ് ഹസ്ബൻഡ്' വിഡിയോ ഗാനം പുറത്ത്

പ്ലീഡർ നിയമനത്തിൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; മുഖ്യമന്ത്രി സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും പരസ്യ വിഴുപ്പലക്കൽ