"എംപുരാൻ' ബഡ്ജറ്റ് വച്ച് നോക്കിയാൽ നിർമാതാവിന് നഷ്ടമായിരുന്നു; നന്നായി ഓടിയിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പടമായി മാറിയേനെ'

'എംപുരാൻ' ഭയങ്കര ഹൈപ്പിൽ വന്നൊരു പടമായിരുന്നു.
Empuraan, Ronald Thondickal
Empuraan, Ronald Thondickalവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച ചിത്രങ്ങളായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ലൂസിഫറും' 'എംപുരാനും'. 2025 മാര്‍ച്ച് 27 നായിരുന്നു എംപുരാൻ തിയറ്ററുകളിലെത്തിയത്. വിവാദങ്ങൾക്കിടയിലും തിയറ്ററുകളിൽ നിന്ന് മികച്ച കളക്ഷനായിരുന്നു ഈ മോഹൻലാൽ ചിത്രം നേടിയത്.

എന്നാൽ 'എംപുരാൻ' ഡിസ്ട്രിബ്യൂട്ടേഴ്സിന് ലാഭമായിരുന്നുവെന്നും പക്ഷേ നിർമാതാവിന് നഷ്ടമായിരുന്നുവെന്ന് പറയുകയാണ് ഓവർസീസ് ഡിസ്ട്രിബ്യൂട്ടറായ റൊണാൾഡ് തൊണ്ടിക്കൽ. കുറച്ചു കൂടി നന്നായിട്ട് ഓടുകയായിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പടമായി മാറിയേനെ എന്നും അദ്ദേഹം പറഞ്ഞു. "എംപുരാൻ' ഭയങ്കര ഹൈപ്പിൽ വന്നൊരു പടമായിരുന്നു. നമുക്ക് ലാഭകരമായിരുന്നു.

പക്ഷേ ആ പടം ബാക്കിയുള്ള സ്ഥലങ്ങളിൽ ഓടിയില്ല. അതിന്റെ ബഡ്ജറ്റ് അനുസരിച്ച് നിർമാതാവിന് അത് നഷ്ടമായിരുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സിന് ലാഭമായിരുന്നു പക്ഷേ നിർമാതാവിന് നഷ്ടമായിരുന്നു. കാരണം അതിന്റെ ബഡ്ജറ്റ് ഭയങ്കരമായിരുന്നു. കളക്ട് ചെയ്യേണ്ട രീതിയിൽ അത് കളക്ട് ചെയ്തില്ല.

അത് കുറച്ചു കൂടി നന്നായിട്ട് ഓടുകയായിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പടമായി മാറിയേനെ". -റിപ്പോർട്ടർ ഫിലിംസിനോട് റൊണാൾഡ് പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്. 48 മണിക്കൂറിനുള്ളിലാണ് എംപുരാന്‍ 100 കോടി ക്ലബ്ബിൽ ഇടം നേടിയത്.

Empuraan, Ronald Thondickal
ലിറ്റില്‍ ഗ്രാനി ചരിത്രം കുറിക്കുന്നു, ലോകകപ്പിലെ വൊസീന്യയുടെ തിളക്കം | FIFA World Cup 2026
Empuraan, Ronald Thondickal
'എന്റെ തല ഇടിക്കണ്ടതായിരുന്നു, ഭാ​ഗ്യത്തിനാണ് രക്ഷപ്പെട്ടത്; അല്ലെങ്കിൽ തട്ടി പോകണ്ടതായിരുന്നു'
Empuraan, Ronald Thondickal
'എന്റെ ഫോട്ടോ കണ്ടിട്ടാണ് അദ്ദേഹം സമീപിച്ചത്, കഥ കേൾക്കുന്നതിന് മുൻപ് തന്നെ 'നോ' പറഞ്ഞു'; അൽഫോൺസ് പുത്രന്റെ ഓഫർ നിരസിച്ചതിനെക്കുറിച്ച് ജേസൺ
Summary

Distributor Ronald Thondickal talks about Empuraan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com