നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ ഇൻസ്റ്റ​ഗ്രാം
Entertainment

സിനിമയ്ക്കപ്പുറമുള്ള നയന്റെ ജീവിതം; 'നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ' ട്രെയ്‌ലർ നാളെ എത്തും

തന്റെ സിനിമാ ജീവിതത്തെപ്പറ്റി നയൻതാര ഇതുവരെ തുറന്നു പറയാത്ത കാര്യങ്ങൾ ഡോക്യുമെന്ററിയിലൂടെ അറിയാനാകുമെന്നാണ് ആരാധകർക്കിടയിലെ ചർച്ച.

Author : സമകാലിക മലയാളം ഡെസ്ക്

നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ഡോക്യുമെന്ററി ഫിലിം നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ലിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ നാളെ പുറത്തുവിടും. ഈ മാസം 18ന് നയൻതാരയുടെ പിറന്നാൾ ​ദിനത്തിലാണ് ഡോക്യുമെന്ററി ഫിലിം സ്ട്രീമിങ് ആരംഭിക്കുക. താരപരിവേഷത്തിനപ്പുറമുള്ള നയൻതാരയുടെ ജീവിതവും കുടുംബവും കരിയറിലെ ഉയർച്ച താഴ്ചകളും വിവാഹവുമെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.

തന്റെ സിനിമാ ജീവിതത്തെപ്പറ്റി നയൻതാര ഇതുവരെ തുറന്നു പറയാത്ത കാര്യങ്ങൾ ഡോക്യുമെന്ററിയിലൂടെ അറിയാനാകുമെന്നാണ് ആരാധകർക്കിടയിലെ ചർച്ച. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തേക്കുറിച്ചുള്ള ഡോക്യുമെന്ററിയായാണ് നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ ആദ്യം പ്രഖ്യാപിച്ചത്.

പിന്നീട് താരത്തിന്റെ കരിയര്‍ കൂടി ഉള്‍പ്പെടുത്തി ഡോക്യു- ഫിലിം ആക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ഗൗതം വാസുദേവ് ​​മേനോൻ ആണ് സംവിധാനം. ദ് ടെസ്റ്റ്, മണ്ണങ്ങാട്ടി സിൻസ് 1960, മൂക്കുത്തി അമ്മൻ 2, ഡിയർ സ്റ്റുഡൻസ് തുടങ്ങി നിരവധി സിനിമകളാണ് നയൻതാരയുടെ ലൈൻ അപ്പിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT