നയൻ‌താര 
Entertainment

നെട്രികണ്ണിന് പിന്നാലെ ഓക്സിജനും ഒടിടിയിലേക്ക്? നയൻതാര ചിത്രം റി‌ലീസിനൊരുങ്ങുന്നു 

ഡ്രീം വാര്യർ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ടി നയൻ‌താരയുടെ പുതിയ ചിത്രമായ 'ഓക്സിജൻ' ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നവാ​ഗതനായ ജി കെ വിഘ്‌നേശ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം സിനിമയുടെ നിർമ്മാതാക്കളെ ബന്ധപ്പെട്ടെന്നും ഇരുകൂട്ടരും തമ്മിൽ റിലീസ് സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. 

ഡ്രീം വാര്യർ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. 

വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്യുന്ന 'കാതുവാക്കുള രണ്ടു കാതൽ', അൽഫോൻസ് പുത്രന്റെ 'ഗോൾഡ്' എന്നീ ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന നയൻതാര ചിത്രങ്ങൾ. വിഘ്‌നേശ് ചിത്രത്തിൽ കൺമണി എന്ന കഥാപാത്രമാണ് നയൻതാരയുടേത്.വിഘ്‍നേശ് ശിവനും നയൻതാരയും ചേർന്ന് റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അറ്റകൈ പ്രയോഗത്തിന്' മുതിരുന്നു, കുടുംബത്തിലെ എല്ലാവരും ക്ഷമിക്കണം'; സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്?

സിജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഓ കേരളത്തിന് ആമ മുട്ട എന്നായിരുന്നല്ലേ; ട്രോളിൽ നിറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്; വീഡിയോ പകര്‍ത്തിയ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

'കുടുംബത്തോട് ക്ഷമ ചോദിക്കുന്നു'വെന്ന് സിജെ റോയിയുടെ ആത്മഹത്യാക്കുറിപ്പ്?; അതിവേഗ റെയിലുമായി ഇ ശ്രീധരന്‍ മുന്നോട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT