നയൻതാര (Nayanthara) ഇൻസ്റ്റ​ഗ്രാം
Entertainment

വി​ഘ്നേഷ് ശിവനുമായി വേർപിരിയുന്നോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നയൻതാര

വിഘ്നേഷും നയൻതാരയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണിപ്പോൾ നടി നയൻതാര. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ തനിക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നയൻതാര. വിഘ്നേഷും നയൻതാരയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള മറുപടിയാണ് നയൻ നൽകിയിരിക്കുന്നത്.

വിഘ്നേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് നയൻതാര മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമാശ രൂപത്തിൽ നോക്കുന്ന പോസിലാണ് ഫോട്ടോ. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കുവച്ചത്. നേരത്തെ നയൻതാരയും വിഘ്നേഷ് ശിവനും പിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

നയൻതാരയുടേതെന്ന പേരിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇതോടൊപ്പം പ്രചരിച്ചു. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മോശം പരാമർശമുള്ള പോസ്റ്റാണ് നയൻതാരയുടേതാണെന്ന വ്യാജേന പ്രചരിച്ചത്. കൂടാതെ, പീഡന കേസിൽ പ്രതിയായ കൊറിയോഗ്രഫർ ജാനിയെ വിഘ്നേഷ് ശിവന്റെ സിനിമയിൽ സഹകരിപ്പിച്ചതിനും ഇരുവർക്കുമെതിരെ വിമർശനം ഉയർന്നു.

നയൻതാര

പീഡനക്കേസിൽ ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററെയാണ് തന്റെ പുതിയ ചിത്രമായ ‘ലൗവ് ഇൻഷുറൻസ് കമ്പനി’യിൽ വിഘ്നേഷ് സഹകരിപ്പിച്ചത്. നയൻതാരയാണ് ചിത്രത്തിന്റെ നിർമാതാവ്.

Actress Nayanthara reaction to divorce rumors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT