ഫോട്ടോ: ട്വിറ്റർ 
Entertainment

നയന്‍താരയെ ചുംബിച്ച് വിഘ്‌നേഷ്, വിവാഹചിത്രം പുറത്ത്

വിഘ്‌നേഷ് തന്നെയാണ് ചിത്രം പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

യന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹചിത്രം പുറത്ത്. താലിചാര്‍ത്തിയതിനു ശേഷം നയന്‍താരയുടെ നെറ്റിയില്‍ ചുംബിക്കുന്ന വിഘ്‌നേഷിനെയാണ് ചിത്രത്തില്‍ കാണുന്നത്. വിഘ്‌നേഷ് തന്നെയാണ് ചിത്രം പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. 

10 ന്റെ അളവില്‍, അവള്‍ ഒന്‍പത് ഞാന്‍ ഒന്ന്. ദൈവത്തിന്റെ കൃപയിലും ഞങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹത്തിനും സുഹൃത്തുക്കളുടെ ആശംസയിലും പുതിയ തുടക്കം. ജസ്റ്റ് മാരീഡ്- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
 

പരമ്പരാഗത പട്ടുസാരിയില്‍ നിന്ന് മാറി ത്രെഡ് വര്‍ക്കിലുള്ള ചുവന്നവേഷത്തില്‍ അതിസുന്ദരിയാണ് നയന്‍താര. ഇതിനൊപ്പം പച്ച കല്ലുപതിച്ച വജ്രാഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നടന്ന ചടങ്ങിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം വിവാഹആഘോഷത്തിനായി മഹാബലിപുരത്ത് എത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിൽ! (വിഡിയോ)

മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചേക്കും; ടി20 ലോകകപ്പ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പിണറായിയില്‍ പൊട്ടിയത് ബോംബ് അല്ല'; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി ചിതറിയ അപകടം ഉണ്ടായത് റീല്‍സ് ചിത്രീകരണത്തിനിടെ

SCROLL FOR NEXT