ഫോട്ടോ: ട്വിറ്റർ 
Entertainment

അഴകിന്റെ റാണിയായി നയന്‍സ്, പ്രണയവും കുസൃതിയും നിറച്ച് വിവാഹചിത്രങ്ങള്‍; വൈറല്‍

സിനിമയിലെ രാജ്ഞിയായി തിളങ്ങി നില്‍ക്കുന്ന നയന്‍സ് വിവാഹവേദിയില്‍ എത്തിയതും രാഞ്ജിയായിട്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്നലെ അവസാനിച്ചത്. തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും വിവാഹം. സിനിമയിലെ രാജ്ഞിയായി തിളങ്ങി നില്‍ക്കുന്ന നയന്‍സ് വിവാഹവേദിയില്‍ എത്തിയതും രാഞ്ജിയായിട്ടായിരുന്നു. ചുവപ്പുസാരിയില്‍ അതിസുന്ദരിയായിരുന്നു നയന്‍സ്. 

ഇന്ത്യയിലെ തന്നെ പ്രമുഖ സ്‌റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയന്‍സിനെ അതിസുന്ദരിയാക്കിയത്. മുംബൈയില്‍ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങള്‍. ജെയ്ഡ് ബൈ മോണിക്ക ആന്‍ഡ് കരീഷ്മയാണ് ആ രാജകീയമായ വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത്. കവസു മുണ്ടും ഷര്‍ട്ടും ധരിച്ച് തമിഴ് പയ്യനായാണ് വിഘ്‌നേഷ് എത്തിയത്.

വിഘ്‌നേഷ് തന്നെയാണ് വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്രണയവും കുസൃതിയും നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതിമനോഹരമായ കുറിപ്പിനൊപ്പമാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. നയന്‍സ് മാം എന്ന വിളിയില്‍ നിന്ന് ഇന്ന് തന്റെ ഭാര്യയായിരിക്കുകയാണ് എന്നാണ് വിഘ്‌നേഷ് കുറിച്ചത്. 

'നയന്‍ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി, അതില്‍ നിന്നും തങ്കമേ...പിന്നീട് എന്റെ ബേബി...അതില്‍ നിന്നും എന്റെ ജീവനും കണ്‍മണിയും...ഇപ്പോള്‍ എന്റെ ഭാര്യ.'വിവാഹവസ്ത്രത്തിലുള്ള നയന്‍താരയുടെ ചിത്രം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചു. നിരവധി പേരാണ് താരജോഡികള്‍ക്ക് വിവാഹ ആശംസകള്‍ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT