കാരണവരായി തലൈവർ, സൂപ്പർ താരങ്ങൾ സാക്ഷിയായി, പ്രൗഢം നയൻസ്- വിക്കി വിവാഹം

ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞാണ് നയൻസ് എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും വിവാഹം താരസമ്പന്നമായിരുന്നു. സൂപ്പർസ്റ്റാർ രജനീകാന്താണ് കാരണവസ്ഥാനത്തു നിന്ന് താരജോഡികളെ അനു​ഗ്രഹിച്ചത്. അദ്ദേഹമാണ് താലിയെടുത്തു നൽകിയത്. ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനും തെന്നിന്ത്യൻ സൂപ്പർതാരങ്ങളേയുമെല്ലാം സാക്ഷിയാക്കിയായിരുന്നു വിവാഹം. 

മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിലെ വേദിയിൽ ഗ്ലാസ് കൂടാരത്തിന്റെ മാതൃകയിൽ ഒരുക്കിയ പന്തലിൽ രാവിലെ ഏഴരയ്ക്കു ചടങ്ങുകൾ ആരംഭിച്ചു. ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞാണ് നയൻസ് എത്തിയത്. പതിവ് സിൽക് സാരിയിൽ നിന്ന് മാറി ത്രെഡ് വർക്കോഡു കൂടിയ ചുവപ്പു സാരിയിൽ അതിമനോഹരിയായിരുന്നു നയൻതാര. ഹൈ നെക്ക് ഫുൾ സ്ലീവ് ബ്ലൗസിനൊപ്പം പച്ച കല്ലു പതിച്ച മരതക ആഭരണങ്ങൾ കൂടി വന്നതോടെ വിവാഹലുക്ക് പൂർണമായി. ഇരുവരുടെ പേരും സാരിയിൽ പതിച്ചിരുന്നു. പക്കാ തമിഴ് സ്റ്റൈലിലാണ് വിഘ്നേഷ് എത്തിയത്. കസവു മുണ്ടും കുർത്തയുമാണ് താരം ധരിച്ചിരുന്നത്. 

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ വിജയ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തു. വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു. സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കാതൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com