നായാട്ട് പോസ്റ്റർ 
Entertainment

നായാട്ട് ഓസ്‌കര്‍ എന്‍ട്രി ഷോര്‍ട്ട്‌ലിസ്റ്റില്‍; മണ്ടേലയും സര്‍ദാര്‍ ഉദ്ദവും പട്ടികയില്‍

ഓസ്‌കര്‍ അവാര്‍ഡിന് പരിഗണിക്കാനുള്ള ഇന്ത്യന്‍ സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സ്‌ക്രീനിങ് ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


സ്‌കര്‍ അവാര്‍ഡിന് പരിഗണിക്കാനുള്ള ഇന്ത്യന്‍ സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സ്‌ക്രീനിങ് ആരംഭിച്ചു. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. മലയാളത്തില്‍ നിന്ന്, മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടും ഷോര്‍ട്ട് ലിസ്റ്റിലുണ്ട്. 

തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ദം എന്നിവയും മത്സരിക്കുന്നുണ്ട്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനാലോളം ചിത്രങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മാര്‍ച്ച് 27നാണ് 94മത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ്. 

ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ നായാട്ട്, മികച്ച നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍