വീഡിയോ ദൃശ്യം 
Entertainment

ലീല തോമസായി നസ്രിയ, 'അണ്ടേ സുന്ദരാനികി'യുടെ ഹൃദയമെന്ന് നാനി; ടീസർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനി നായകനായി എത്തുന്ന ചിത്രത്തിലെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സ്രിയ നായികയായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് അണ്ടേ സുന്ദരാനികി. തെലുങ്ക് സൂപ്പർതാരം നാനി നായകനായി എത്തുന്ന ചിത്രത്തിലെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. നസ്രിയയെ പരിചയപ്പെടുത്തുന്നതാണ് ടീസർ. ലീല തോമസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നസ്രിയ എത്തുന്നത്. 

ഞങ്ങളുടെ ലീല തോമസിനെ കാണൂ, അണ്ടേ സുന്ദരാനികിയുടെ ഹൃദയം- എന്നാണ് ടീസർ പങ്കുവച്ചുകൊണ്ട് നാനി കുറിച്ചത്. ചിത്രത്തിൽ നാദിയ മൊയ്ദുവാണ് നസ്രിയയുടെ അമ്മയായി എത്തുന്നത്. കാമറ സെറ്റ് ചെയ്ത് തന്റെ കുടുംബത്തിനൊപ്പം ഫോട്ടോ എടുക്കുന്ന ലീല തോമസിനെയാണ് ട്രെയിലറിൽ കാണുന്നത്. 

വിവേക് അത്രേയ ആണ് സംവിധാനം. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമാണം. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും. മലയാളി താരം തൻവി റാം ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. നാദിയ മൊയ്തു, രാഹുൽ രാമകൃഷ്ണ, സുഹാസ് എന്നിവരാണ് മറ്റ് താരങ്ങൾ. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നസ്രിയ സിനിമയിൽ അത്ര സജീവമല്ല. അതിനാൽ താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്