ഫഹദ് ഫാസിൽ, നസ്രിയ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്'; ഫഹദിന് പിറന്നാൾ ആശംസിച്ച് നസ്രിയ, ചിത്രത്തിന്റെ കടപ്പാട് മമ്മൂക്കയ്ക്ക്

41-ാം പിറന്നാൾ ആഘോഷിച്ച് നടൻ ഫഹദ് ഫാസിൽ 

സമകാലിക മലയാളം ഡെസ്ക്

ടൻ ഫഹദ് ഫാസിലിന് ഇന്ന് 41-ാം പിറന്നാൾ. ഫഹദിന് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യയും നടിയുമായ നസ്രിയ നസീം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ആരാധകർ ഇതിനോടകം ഏറ്റെടുത്തു. ഫഹദിനൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. 

'എന്റെ പ്രിയതമന് പിറന്നാൾ ആശംസകൾ. വജ്രത്തെപ്പോലെ നീ തിളങ്ങട്ടെ. നിന്നെപ്പോലെ മറ്റൊരാളില്ല. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് നീ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു'- ചിത്രത്തിനൊപ്പം നസ്രിയ കുറിച്ചു. 

പോസ്റ്റിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ ചിത്രം എടുത്തത് സാക്ഷാൽ മമ്മൂട്ടി ആണെന്നുള്ളതാണ്. ചിത്രത്തിന് നടൻ മമ്മൂട്ടിക്കാണ് നസ്രിയ കടപ്പാട് വെച്ചിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക എടുത്ത ചിത്രം എന്നായിരുന്നു ചിത്രത്തിന് കടപ്പാട് നൽകി നസ്രിയ കുറിച്ചത്.  

മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' ആണ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തിയ ഫഹദിന്റെ മികച്ച പ്രകടനം ആരാധകരെ പ്രശംസ നേടി. തിയേറ്ററിൽ വൻ വിജയം നേടിയ ശേഷം ജൂലൈ മാസം 27ന് ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT