സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഈശ്വരൻ' എന്ന ചിത്രത്തിനുവേണ്ടി നടൻ സിമ്പു നടത്തിയ മേക്കോവറാണ് സമൂഹ മാധ്യമത്തിൽ തരംഗമാകുന്നത്. ലോക്ക്ഡൗൺ കാലത്ത് 100 കടന്ന ശരീരഭാരം 71ൽ എത്തിച്ചിരിക്കുകയാണ് നടൻ. 30 കിലോയാണ് ചിത്രത്തിനായി താരം കുറച്ചത്.
സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലാണ് സിമ്പു ഭാരം കുറച്ചത്. തന്റെ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും പ്രചോദനമായി ഒപ്പം നിന്നവർക്കും ആരാധകർക്കുമടക്കം നന്ദികുറിച്ചാണ് പുതിയ ചിത്രങ്ങൾ സിമ്പു പുറത്തുവിട്ടത്. നടന്റെ പുതിയ ലുക്കിന് പിന്നിൽ കഠിനാധ്വാനവും സമർപ്പണവുമാണെന്ന് സഹോദരി ഇലാക്കിയ ട്വീറ്റ് ചെയ്തു.
'ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാളേറെ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതിനാണ് ഈ മാറ്റം. സിമ്പുവിന്റെ ഫിറ്റ്നസ് യാത്രയിൽ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള കഠിനാധ്വാനവും പ്രയത്നവും ഞാൻ നേരിൽ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നിൽ നമസ്കരിക്കുന്നു', ഇലാക്കിയ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates