ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'എന്റെ പാപ്പൻ ആയതിനു നന്ദി'; സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീത പിള്ള

സുരേഷ് ​ഗോപിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നിത കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപിയും ജോഷിയും ഒന്നിച്ച പാപ്പൻ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിൽ നിതാ പിള്ളയും പ്രധാന വേഷത്തിലെത്തി. സുരേഷ് ​ഗോപിയുടെ കഥാപാത്രത്തിന്റെ മകളുടെ വേഷത്തിലാണ് നീത എത്തിയത്. ഇപ്പോൾ സുരേഷ് ​ഗോപിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നിത കുറിച്ച വാക്കുകളാണ് ആരാധകരുടെ മനം കവരുന്നത്. തന്റെ പാപ്പൻ ആയതിൽ നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. 

"സൂപ്പർ സ്റ്റാറിനൊപ്പമുള്ള പ്രത്യേക നിമിഷങ്ങൾ. സുരേഷ് ഗോപി സാർ, നിങ്ങളെ പരിചയപ്പെടാനും ഒപ്പം പ്രവർത്തിക്കാനും സാധിച്ചത് അഭിമാനമായാണ് കാണുന്നത്. എന്റെ പാപ്പൻ ആയതിന് നന്ദി. ഒരുപാട് സ്നേഹം"- നീത കുറിച്ചു. ആരാധകരുടെ മനം കവരുകയാണ് പോസ്റ്റ്. നിരവധി പേരാണ് പാപ്പനേയും മോളെയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

എഎസ്പി വിൻസി എബ്രഹാം എന്ന കഥാപാത്രമായാണ് നീത പിള്ള ചിത്രത്തിൽ എത്തിയത്. മികച്ച പ്രകടനമാണ് നിത കാഴ്ചവച്ചത്. നീണ്ട നാളുകൾക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു പാപ്പൻ. എബ്രഹാം മാത്യു മാത്തന്‍ എന്ന മുൻ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് താരം എത്തിയത്. ചിത്രം കേരളത്തിൽ നിന്ന് മാത്രം 17.85 കോടി നേടിയതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT