സെന്തില്‍ സുബ്രഹ്മണ്യവും ഇളയരാജയും  
Entertainment

മെറിലാന്‍ഡ് കുടുംബത്തില്‍ നിന്ന് പുതിയ സിനിമാ കമ്പനി; 'വൈക'യുമായി സെന്തില്‍ സുബ്രഹ്മണ്യം

സെന്തില്‍ സുബ്രഹ്മണ്യനാണ് വൈക മെറിലാന്‍ഡ് റിലീസിന്റെ ഉടമ

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ ഉയര്‍ന്നുകേട്ട പേരാണ് മെറിലാന്‍ഡ് സ്റ്റുഡിയോ. 1950 ല്‍ സ്ഥാപിതമായ മെറിലാന്‍ഡ് സ്റ്റുഡിയോയിലൂടെ 1979 വരെ 80 ലധികം സിനിമകള്‍ പിറന്നു. ഇപ്പോള്‍ മെറിലാന്‍ഡ് കുടുംബത്തില്‍ നിന്ന് വൈക മെറിലാന്‍ഡ് റിലീസ് എന്ന പേരില്‍ പുതിയ നിര്‍മാണ, വിതരണ കമ്പനി എത്തുകയാണ്.

സെന്തില്‍ സുബ്രഹ്മണ്യമാണ് വൈക മെറിലാന്‍ഡ് റിലീസിന്റെ ഉടമ. മെറിലാന്‍ഡ് സ്റ്റുഡിയോയുടെയും സിറ്റി തിയേറ്റേഴ്സിന്‍റെയും സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനും, 'ശ്രീ സുബ്രഹ്മണ്യ എന്റര്‍പ്രൈസസസ്' വിതരണക്കമ്പനി ഉടമയുമായ എസ് കാര്‍ത്തികേയന്റെ മകനുമാണ് സെന്തില്‍.

തമിഴിലെ ഹിറ്റ് മേക്കറായ വെട്രിമാരന്റെ 'വിടുതലൈ-രണ്ട്'ന്റെ കേരളത്തിലെ വിതരച്ചുമതലയേറ്റെടുത്തുകൊണ്ടാണ് വൈക മെറിലാന്‍ഡ് റിലീസിന്റെ തുടക്കം. വിജയ് സേതുപതിയും മഞ്ജു വാര്യരുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഇളയരാജയാണ് സംഗീതം. വെട്രിമാരന്‍ ചിത്രത്തിനു പിന്നാലെ മലയാളത്തില്‍ സ്വന്തം പ്രൊജക്ടും വൈക ഒരുക്കുന്നുണ്ട്. സെന്തില്‍ സ്വയം രൂപകല്‍പ്പന ചെയ്ത പ്രൊജക്ടില്‍ രണ്ടു പ്രമുഖ മലയാള അഭിനേതാക്കള്‍ അണിനിരക്കും.

കടമറ്റത്ത് കത്തനാര്‍, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പന്‍, തുടങ്ങി ജനപ്രിയ ടെലിവിഷന്‍ പരമ്പരകള്‍ ശ്രീ സുബ്രഹ്മണ്യ എന്റര്‍പ്രൈസസസ് നിര്‍മിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'