Oru Dhurooha Sahacharyathil  SM.COM
Entertainment

ടീച്ചര്‍ക്ക് സേതു ഡെഡിക്കേറ്റ് ചെയ്ത പാട്ട്; 'ഒരു ദുരൂഹ സാഹചര്യത്തിലെ' ഗാനം പുറത്ത്

റേഡിയോയിലൂടെ കേള്‍ക്കുന്ന ഗാനം ആര്‍ക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തും.

സമകാലിക മലയാളം ഡെസ്ക്

കുഞ്ചാക്കോ ബോബന്‍ നായകനായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തില്‍' ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വളരെ രസകരമായ ഒരു തുടക്കമാണ് ഗാനരംഗത്തിന്. റേഡിയോയിലൂടെ കേള്‍ക്കുന്ന ഗാനം ആര്‍ക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തും. പാട്ടായാല്‍ ഡാന്‍സ് വേണമല്ലോ. കുഞ്ചാക്കോ ബോബനും സജിന്‍ ഗോപുവും ഡോണ്‍ വിന്‍സെന്റിന്റെ പാട്ടിനൊത്ത് ചുവടുകള്‍ വച്ചു. ദിലീഷ് പോത്തനും ഗാനരംഗങ്ങളിലുണ്ട്. സംവിധായകന്റേതാണ് വരികള്‍. പാടിയിരിക്കുന്നത് കപില്‍ കപിലനും നേഹ നായരും.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനുംഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാജിക് ഫ്രെയിംസും ഉദയപിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പന്‍മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണിത്.

കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം,സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവന്‍, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്, ദിവ്യ രതീഷ് പൊതുവാള്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ചിത്രത്തിന്റെ കൊ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍. നവീന്‍ പി തോമസ്. ലൈന്‍ പ്രൊഡ്യൂസര്‍ അഖില്‍ യശോധരന്‍. ക്യാമറ അര്‍ജുന്‍ സേതു. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സംഗീതം ഡോണ്‍ വിന്‍സന്റ്. ആര്‍ട്ട് ഇന്ദുലാല്‍ കാവീട്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍. സൗണ്ട് മിക്‌സിങ് വിപിന്‍ നായര്‍.മേക്കപ്പ് റോണെക്‌സ് സേവ്യര്‍. കോസ്റ്റ്യൂം മെല്‍വി ജെ.

അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് വേലായുധന്‍. സ്റ്റണ്ട്‌സ് വിക്കി നന്ദഗോപാല്‍. ഡിഐ സപ്ത വിഷന്‍. കളറിസ്റ്റ് ജോയ്‌നര്‍ തോമസ് . കാസ്റ്റിംഗ് ഡയറക്ടര്‍സ് തോമസ് ജോര്‍ജ്, നൗഫല്‍ വി എം,വൈശാഖ് മനോഹരന്‍. കൊറിയോഗ്രഫി ഡാന്‍സിങ് നിഞജ. .പി ആര്‍ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി.മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റവേലില്‍. അഡ്വര്‍ടൈസിംഗ് ബ്രിങ് ഫോര്‍ത്ത്. ഡിസൈന്‍സ് .യെല്ലോ ടൂത്ത്‌സ്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രിലില്‍ തീയറ്ററുകളില്‍ എത്തും .

New song from Oru Dhurooha Sahacharyathil is out, and it is light and fun.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍, അറാക് പ്ലാന്‍റ് ആക്രമിച്ചു

ശനിയാഴ്ചവരെ ശക്തമായ മഴ തുടരും; റാസല്‍ഖൈമയില്‍ രേഖപ്പെടുത്തിയത് 77.5 മില്ലിലിറ്റര്‍; യുഎഇയെ വിറപ്പിച്ച് പേമാരിയും കാറ്റും

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അപകടം; ആംബുലന്‍സ് മറിഞ്ഞു, അമ്മ മരിച്ചു

സ്റ്റേഡിയം വാടക അടച്ചു; ഇന്ത്യ- ഹോങ്കോങ് ഫുട്ബോൾ പോര് 31ന് തന്നെ; കൊച്ചിയിലെ അനിശ്ചിതത്വം നീങ്ങി

'ഇന്ത്യൻ ജനതയ്ക്ക് നന്ദി'; ഇസ്രയേലിലേക്ക് അയച്ച മിസൈലിൽ ഇറാൻ എഴുതി... (വിഡിയോ)

SCROLL FOR NEXT