'നാല് വര്‍ഷമായി റിലേഷന്‍ഷിപ്പിലാണ്'; പ്രണയം തുറന്ന് പറഞ്ഞ് നാദിറ

ആളിപ്പോള്‍ പഠിക്കുകയാണ്, ഒരു ജോലി വേണം
Nadira Mehrin
Nadira Mehrin
Updated on
1 min read

ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നാദിറ മെഹ്‌റിന്‍. അഭിനേത്രിയായും അവതാരകയായും നാദിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ നാദിറ മോഡലിംഗിലും കയ്യടി നേടിയിട്ടുണ്ട്. തന്റെ പ്രണയ ജീവിതത്തെക്കുറിച്ചുള്ള നാദിറയുടെ വാക്കുള്‍ ശ്രദ്ധ നേടുകയാണ്.

Nadira Mehrin
'ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്, മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന വര്‍ഗ്ഗം'; തുറന്നടിച്ച് രഞ്ജു രഞ്ജിമാര്‍

നാല് വര്‍ഷമായി താന്‍ ഒരു പ്രണയ ബന്ധത്തിലാണെന്നാണ് നാദിറ പറയുന്നത്. എന്നാല്‍ പങ്കാളിയെ പരസ്യപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും നാദിറ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നാദിറ.

Nadira Mehrin
'ഇന്ന് നേതാവ്, നാളെ രാജാവ്...'; തെരഞ്ഞെടുപ്പ് കാലത്ത് നിര്‍ത്താതെ പണിയെടുക്കുന്ന പാട്ടുകള്‍

''നാലു വര്‍ഷമായി എനിക്കൊരു റിലേഷന്‍ഷിപ്പുണ്ട്. പക്ഷേ അത് എനിക്ക് പരസ്യമായി വെളിപ്പെടുത്താന്‍ എനിക്ക് താല്‍പര്യക്കുറവുണ്ട്. നാളെ വിവാഹം നടന്നാല്‍ പോലും വ്യക്തിപരമായി എന്റെയൊരു റിലേഷന്‍ഷിപ്പിനെ സോഷ്യല്‍ മീഡിയയില്‍ എത്തിക്കുന്നതിനോടും ആഘോഷിക്കുന്നതിനോടും എനിക്ക് താല്‍പര്യമില്ല'' നാദിറ പറയുന്നു.

നേരത്തേയും തന്റെ പ്രണയത്തെക്കുറിച്ച് താരം സംസാരിച്ചിരുുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടായേക്കാമെന്നാണ് നാദിറ പറഞ്ഞത്. പേരിനു വേണ്ടി ഒരു റിലേഷന്‍ഷിപ്പ് കൊണ്ടുപോകുന്നതില്‍ താത്പര്യമില്ല. ഇപ്പോള്‍ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാര്‍ട്ണര്‍ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് നാദിറ പറഞ്ഞത്.

ആളിപ്പോള്‍ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. എതിരെ നില്‍ക്കുന്ന ആള്‍ക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മള്‍ കാണിക്കേണ്ട മര്യാദയാണെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലൂടെ ജീവിതം മാറി മറിഞ്ഞ നാദിറ കാലടി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പ്രതിനിധിയായി പാനലിനെ നയിച്ചത് വാര്‍ത്തയായിരുന്നു.

Summary

Nadira Mehrin says she is in a relationship for the past four years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com