നെയ്മർ പോസ്റ്റർ, നെയ്മർ നായ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

നെയ്മറിനെ കണ്ടെത്താൻ നടത്തിയ യാത്ര; വിഡിയോയുമായി അണിയറപ്രവർത്തകർ

മനസിൽ കണ്ടതുപോലുള്ള നാടൻ നായയെ കണ്ടെത്താൻ കുറേ അലയേണ്ടിവന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാത്യു തോമസും നസ്ലിനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നെയ്മർ. നെയ്മർ എന്ന് പേരുള്ള നാടൻ നായയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിനെ നായകനെ കണ്ടെത്താൻ അണിയറ പ്രവർത്തകർ നടത്തിയ യാത്രയുടെ പുറത്തുവന്നിരിക്കുകയാണ്. 

മനസിൽ കണ്ടതുപോലുള്ള നാടൻ നായയെ കണ്ടെത്താൻ കുറേ അലയേണ്ടിവന്നു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പല ജില്ലകളിലായി ദിവസങ്ങളോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് നെയ്മറിനെ കണ്ടെത്തുന്നത്.  ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു നാടൻ നായയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ഇറക്കുന്നത് അണിയറ പ്രവർത്തകർ‍ അവകാശപ്പെടുന്നത്. 

നായകുട്ടിയുടെ കുസൃതിത്തരങ്ങളും ഇമോഷണൽ സീക്യോൻസുകൾക്കുമൊപ്പം ട്രെയിൻഡ് ആയിട്ടുള്ള നായകൾ മാത്രം ചെയ്യുന്ന തരത്തിലുള്ള രം​ഗങ്ങളും നെയ്മർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നവാഗത സുധി മാഡിസനാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. വിജയ രാഘവൻ, ഷമ്മി തിലകൻ,ജോണി ആന്റണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. മലയാളം - തമിഴ് പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തീകരിച്ചിരിക്കുന്നത്  ആദർശും പോൾസനും ചേർന്നാണ്.  സംഗീതം ഷാൻ റഹ്മാനും ബിജിഎം  ഗോപി സുന്ദറും   നിർവഹിച്ചിരിക്കുന്നു. എൺപത് ദിവസമെടുത്ത് ചിത്രീകരണം പൂർത്തീകരിച്ച പടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സിനിമോട്ടോഗ്രാഫർ ആൽബി ആന്റണിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT