പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ഫെയ്സ്ബുക്ക്
Entertainment

കല്യാണത്തിന് പൊടിച്ചത് 3.5 കോടി; ബില്ല് കണ്ട് കണ്ണുതള്ളിയെന്ന് നിക്ക് ജൊനാസ്; ഇപ്പോൾ ഖേദിക്കുന്നുവെന്ന് തുറന്നു പറച്ചിൽ

ആഡംബര വിവാഹത്തിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷമാക്കിയ വിവാഹമാണ് പ്രിയങ്ക ചോപ്രയുടേയും നിക്ക് ജൊനാസിന്റേയും. രാജസ്ഥാനിലെ ജോദ്പൂർ പാലസിൽ നടന്ന വിവാഹം ദിവസങ്ങളാണ് നീണ്ടുനിന്നത്. ഇന്ത്യൻ ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് വിവാഹം നടന്നത്. വിവാഹത്തിനായി 3.5 കോടി രൂപ ദമ്പതികൾ ചെലവാക്കിയെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ആഡംബര വിവാഹത്തിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സഹോദരന്മാരായ കെവിനും ജോയ്ക്കുമൊപ്പമുള്ള അഭിമുഖത്തിലാണ് നിക്ക് വിവാഹത്തേക്കുറിച്ച് തുറന്നു പറഞ്ഞത്. നിരവധി വിവാഹങ്ങളുണ്ടായല്ലോ, ഏതെങ്കിലും സമയത്ത് വിവാഹം മടുത്തിരുന്നോ എന്നായിരുന്നു ചോദ്യം. മടുത്തിരുന്നു എന്നായിരുന്നു നിക്കിന്റെ മറുപടി. വിവാഹത്തിന്റെ ബില്ല് കണ്ടപ്പോൾ കണ്ണു തള്ളിപ്പോയെന്നാണ് താരം പറഞ്ഞത്. പ്രതീക്ഷിച്ചതിലും ചെലവു കൂടിയെന്നും ഇപ്പോൾ അതിൽ ഖേദിക്കുന്നുവെന്നും നിക്ക് കൂട്ടിച്ചേർത്തു.

2018ലാണ് നിക്കും പ്രിയങ്കയും വിവാഹിതരാവുന്നത്. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. ഇരുവർക്കും ഇപ്പോൾ മാൾട്ടി എന്ന മകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍