Nidhhi Agerwal ഇന്‍സ്റ്റഗ്രാം
Entertainment

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

'ഒരു കൂട്ടം പുരുഷന്മാര്‍ ഹൈനകളേക്കാള്‍ മോശമായി പെരുമാറുന്നു'

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരം നിധി അഗര്‍വാളിന് നേരെ ആരാധകരുടെ അതിക്രമം. ഹൈദരാബാദ് ലുലു മാളില്‍ നടന്ന പ്രഭാസ് നായകനാകുന്ന രാജാ സാബിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് മടങ്ങവെയാണ് നിധി ആരാധകര്‍ക്കിടയില്‍ പെട്ടത്. താരത്തെ ആരാധകര്‍ വളയുകയായിരുന്നു. ഇതോടെ ഏറെ പണിപ്പെട്ടാണ് നിധി കാറിലേക്ക് കയറിയത്.

തിരക്കിലും ആരാധകരുടെ നിയന്ത്രണം വിട്ട പെരുമാറ്റത്തിലും അസ്വസ്ഥയാകുന്ന നിധിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും മറികടന്നെത്തിയ ആരാധകര്‍ നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ ശ്രമിക്കുന്നുണ്ട്.

ആള്‍ക്കൂട്ടത്തിന്റെ ബഹളത്തില്‍ പെട്ടുപോയ നിധിയെ ഏറെ പണിപ്പെട്ടാണ് ബൗണ്‍സര്‍മാര്‍ വണ്ടിയിലേക്ക് കയറ്റുന്നത്. കാറില്‍ കയറിയ ഉടനെ ദൈവമേ എന്തായിരുന്നു അവിടെ നടന്നത് എന്ന് നടി ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

താരങ്ങളുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിയൊരുക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി സിനിമ രംഗത്തു നിന്നും പലരും രംഗത്തെത്തുന്നുണ്ട്.

''ഒരു കൂട്ടം പുരുഷന്മാര്‍ ഹൈനകളേക്കാള്‍ മോശമായി പെരുമാറുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന ഇത്തരക്കാരെയൊക്കെ മറ്റൊരു ഗ്രഹത്തിലേക്ക് ദൈവം അയക്കണം'' എന്നായിരുന്നു ഗായിക ചിന്മയി ശ്രീപദയുടെ പ്രതികരണം. അതേസമയം പരിപാടിയ്ക്ക് പൊലീസിന്റെ അനുമതി ഉണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടകളും പുറത്ത് വരുന്നുണ്ട്.

പ്രഭാസ് നായകനായ ബിഗ് ബജറ്റ് ചിത്രമാണ് രാജാ സാബ്. മാരുതായണ് സംവിധാനം. സഞ്ജയ് ദത്ത്, മാളവിക മോഹന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജനുവരി ഒമ്പതിനാണ് സിനിമയുടെ റിലീസ്.

Nidhhi Agerwal gets mobbed at the launch of Raja Saab audio launch. video send shock waves across internet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT