Nikhila Vimal 
Entertainment

മൊബൈലുമായി മുഖത്തേക്ക് വന്ന് ചോദിക്കും, മിണ്ടിയില്ലെങ്കില്‍ അഹങ്കാരമാണെന്ന് പറയും: നിഖില വിമല്‍

പ്രസ് മീറ്റിലിരിക്കുമ്പോഴും ഇവരൊക്കെ അവിടെ തന്നെയുണ്ടാകും. പക്ഷെ അപ്പോഴൊന്നും അവരത് ചോദിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ മീഡിയയുടെ അതിരുവിടുന്ന ചോദ്യങ്ങളെക്കുറിച്ചും നടി നിഖില വിമല്‍. താന്‍ സംസാരിക്കുന്നതില്‍ നിന്നും ചെറിയ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് നിഖില 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

''ടെന്‍ഷനടിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അവര്‍ക്ക് അത് കണ്ടന്റായി തോന്നിക്കഴിഞ്ഞാല്‍ പിന്നെ അത് അങ്ങനെ പോയി. അതിന്റെ സത്യാവസ്ഥയൊന്നും ആരും അന്വേഷിക്കില്ല. ഒന്ന്, ഞാന്‍ വളരെ വിശദമായി കാര്യങ്ങള്‍ പറയുന്ന ആളാണ്. അതില്‍ ഒരു വാക്ക് മാത്രമെടുത്ത് അത് എന്റെ പ്രസ്താവനയായി ഇടുന്നതിനോട് എനിക്ക് താല്‍പര്യമില്ല. അതിന് മുമ്പും ശേഷവും ഞാന്‍ പറഞ്ഞത് ഉണ്ടാകില്ല'' നിഖില പറയുന്നു.

''അതിന് ശേഷം ഞാനതില്‍ വിശദീകരണം നല്‍കാന്‍ പോയാല്‍ വീണ്ടും ഇതെല്ലാം വിശദീകരിക്കണം. അതിനുകത്തു നിന്നും ഒരു ഭാഗം മാത്രമേ വരൂ. അവരെ സംബന്ധിച്ച് അതൊരു വാര്‍ത്ത മാത്രമാണ്. അത് മറ്റുള്ളവര്‍ എങ്ങനെയെടുക്കുമെന്നത് അവരെ സംബന്ധിച്ച് ഒരു വിഷയമല്ല. ഇത് ഇട്ടാല്‍ ഇന്ന് വൈറലാണ് എന്ന് മാത്രമാകും ചിന്ത. എന്റെ കാര്യത്തില്‍ അത് കുറച്ചധികം സംഭവിക്കാറുണ്ട്.'' എന്നും നിഖില പറയുന്നു.

''ഇന്റര്‍വ്യു ആണെങ്കില്‍ നമുക്ക് പറയാം അത് എഡിറ്റ് ചെയ്ത് കളയണമെന്ന്. ചോദിക്കരുത് എന്നും പറയാം. മൊബൈലൊക്കെ പെട്ടെന്ന് മുഖത്തേക്ക് കൊണ്ടു വന്നാല്‍ ഒന്നും ചെയ്യാനാകില്ല. മിണ്ടാതെ പോയാല്‍ അവര്‍ പറയുക അഹങ്കാരമാണെന്നാകും. മിണ്ടിയാലും അതിനൊരു കാരണമുണ്ടാകും. അത് അനാവശ്യമായി എനിക്ക് തോന്നാറുണ്ട്.''

''നമ്മളൊരു പ്രസ് മീറ്റിലിരിക്കുമ്പോഴും ഇവരൊക്കെ അവിടെ തന്നെയുണ്ടാകും. പക്ഷെ അപ്പോഴൊന്നും അവരത് ചോദിക്കില്ല. അതിന് വലിയ റീച്ചുണ്ടാകില്ല. പക്ഷെ നമ്മള്‍ അതുവഴി പോകുമ്പോള്‍ വന്ന് ചോദിക്കുന്നതിന് കുറച്ചു കൂടി റീച്ചുണ്ടാകുമെന്ന് അറിയുന്നതു കൊണ്ട് വന്ന് ചോദിക്കുന്നതാണ്'' എന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ക്കുന്നു.

Nikhila Vimal about online media asking unwanted questions only to get views.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നദികളില്‍ മണല്‍വാരല്‍ പുനരാരംഭിക്കുന്നു; ജനുവരിയില്‍ തുടങ്ങുമെന്ന് മന്ത്രി

ശ്വാസത്തിനായി ഒരു മനുഷ്യൻ, അതിജീവനത്തിനായി ഒരു കുടുംബം; കോവിഡാനന്തര രോഗങ്ങളും കടബാധ്യതയും തളർത്തിയ സന്തോഷിന്റെ ജീവിതം

വീണ്ടും കുതിച്ച് രൂപ; 44 പൈസയുടെ നേട്ടം, 95ല്‍ താഴെ; എണ്ണവില 106 ഡോളറിന് മുകളില്‍, ഐടി ഓഹരികളില്‍ റാലി

ക്ലാസില്‍ ബഹളമുണ്ടാക്കി, കുട്ടികളെ മര്‍ദിച്ച അധ്യാപകന് രണ്ട് വര്‍ഷം തടവ്

കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ; ആഴ്ചയിൽ 186 സർവീസുകൾ