നായികയുടെ കൈ ചുംബിക്കുന്ന രാജന്‍ സക്കറിയ; 'കസബ'യിലെ രംഗം പങ്കുവച്ച് നിതിന്‍ രഞ്ജി പണിക്കര്‍; ഗീതുവിനുള്ള മറുപടി?

അതേ ഗീതുവിന്റെ ചിത്രവും സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയാണ്.
Nithin Renji Panicker, Geethu Mohandas
Nithin Renji Panicker, Geethu Mohandas
Updated on
1 min read

കാത്തിരിപ്പുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ഗീതു മോഹന്‍ദാസ് ചിത്രം ടോക്‌സിക് തിയേറ്ററുകളിലെത്തിയത്. കെജിഎഫിന് ശേഷം പുറത്തിറങ്ങുന്ന യഷ് നായകനായ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയുള്ള ചിത്രമായിരുന്നു ടോക്‌സിക്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്നുമായിരുന്നു ടോക്‌സിക്. എന്നാല്‍ റിലീസിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ടോക്‌സിക് നേരിടുന്നത്.

ടോക്‌സിക് വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങവെ പരോക്ഷ പ്രതികരണവുമായി സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍. താന്‍ സംവിധാനം ചെയ്ത കസബയിലെ രംഗത്തില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു നിതിന്റെ പ്രതികരണം. നായികയുടെ കയ്യില്‍ ചുംബിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് നിതിന്‍ പങ്കുവച്ചത്. ടോക്‌സിക്കിനും ഗീതു മോഹന്‍ദാസിനുമുള്ള പരോക്ഷ പ്രതികരണമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ 2016ല്‍ കസബയിലെ സ്ത്രീവിരുദ്ധ രംഗത്തെ പൊതുവേദിയില്‍ വച്ച് പാര്‍വതി തിരുവോത്ത് വിമര്‍ശിച്ചിരുന്നു. അന്ന് സിനിമയുടെ പേര് പറയാന്‍ മടിച്ച പാര്‍വതിയോട് സേ ഇറ്റ് സേ ഇറ്റ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഗീതുവായിരുന്നു. പിന്നാലെ പാര്‍വതിയ്ക്കും ഗീതുവിനും ഡബ്ല്യുസിസി അംഗങ്ങള്‍ക്കും നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം സമാനതകളില്ലാത്തതായിരുന്നു.

Screenshot
Screenshot

അതേസമയം പാര്‍വതിയുടേയും ഗീതുവിന്റേയും അന്നത്തെ നിലപാട് സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചും സ്ത്രീകളെ ഒബ്‌ജെക്ടിഫൈ ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഗീതുവിന്റെ ചിത്രവും സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിതിന്റെ പ്രതികരണവും വായിക്കപ്പെടുന്നത്.

യഷ് നായകനായ ചിത്രത്തില്‍ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ നായികമാരുമുണ്ട്. എന്നാല്‍ ഈ കഥാപാത്രങ്ങളുടെ സൃഷ്ടിയടക്കം പുരുഷകാഴ്ചകളെ തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ടോക്‌സിക് നേരിടുന്ന വിമര്‍ശനം. ചിത്രത്തിലെ രംഗങ്ങളേയും മറ്റും വിമര്‍ശിക്കുന്ന പോസ്റ്റുകളാല്‍ നിറയുകയാണ് സോഷ്യല്‍ മീഡിയ.

Nithin Renji Panicker, Geethu Mohandas
'നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച്, അര്‍ധനഗ്നയായി അഭിനയിച്ചു'; തുറന്ന് പറഞ്ഞ് ദിയ മിര്‍സ
Nithin Renji Panicker, Geethu Mohandas
'ഗൗതം ഗംഭീറിന്റെ സഹോദരിയാണോ? ഇന്ന് മാച്ച് ഇല്ലേ?'; കമന്റുകള്‍ കാരണം പോസ്റ്റിടാന്‍ പറ്റാത്ത അവസ്ഥയെന്ന് ശ്രീകല
Nithin Renji Panicker, Geethu Mohandas
'എന്റെ അച്ഛനല്ലേ ഇരിക്കുന്നത്, നിന്റെ അച്ഛനല്ലല്ലോ...?'; വ്‌ളോഗര്‍ക്ക് അനുമോളുടെ മാസ് മറുപടി
Summary

Nithin Renji Panicker shares screenshot from Kasaba. His reaction comes amid the trolling against Geethu Mohandas and Toxic.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com