ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല ഓഫ് സ്‌ക്രീന്‍ വ്യക്തിത്വത്തിലൂടേയും നിഖില വിമല്‍ ആരാധകരെ നേടിയിട്ടുണ്ട്. പറയാനുള്ളത് മറയില്ലാതെ വെട്ടിത്തുറന്ന് പറയുന്നതാണ് നിഖിലയുടെ ശീലം. ഗൗരവ്വമുള്ള വിഷയങ്ങള്‍ പോലും സര്‍ക്കാസത്തിലൂടെ അവതരിപ്പിച്ചു കയ്യടി നേടാറുണ്ട് നിഖില. അതുകൊണ്ട് തന്നെ നിഖിലയുടെ അഭിമുഖങ്ങള്‍ക്കും മറ്റും ഒരുപാട് ആരാധകരുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമാണ് നിഖില വിമല്‍. ജയസൂര്യ നായകനായ ആട് ത്രീയില്‍ നിഖിലയുടെ ഐറ്റം സോങ് ഉണ്ടെന്നൊരു അഭ്യൂഹം പരന്നതോടെയാണ് നിഖില സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയത്. ഉറവിടം എന്തെന്ന് അറിയാത്തൊരു ഗോസിപ്പ് വലിയ ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു. പിന്നാലെ താരത്തെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് നിഖില തന്നെ പ്രതികരിച്ചിരിക്കുകയാണ്. പുതിയ സിനിമയായ പെണ്ണുകേസിന്റെ പ്രസ് മീറ്റിനെത്തിയപ്പോഴായിരുന്നു നിഖിലയുടെ പ്രതികരണം. ആട് ത്രീയില്‍ ഐറ്റം സോങ് ഉണ്ടെന്ന് കേള്‍ക്കുന്നുണ്ടെന്നും അത് ഉള്ളതാണോ എന്ന് താരത്തോട് ഒരു യൂട്യൂബര്‍ ചോദിക്കുകയായിരുന്നു. ആദ്യം ചോദ്യത്തോട് പ്രതികരിക്കാതെ നടന്നു നീങ്ങിയ നിഖിലയെ പിന്തുടര്‍ന്ന് ഇയാള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇതോടെ നിഖില പ്രതികരിക്കുകയായിരുന്നു.
നിനക്ക് എന്താ വേണ്ടത് എന്ന് നിഖില ചോദിച്ചപ്പോള്‍ യൂട്യൂബര്‍ ചോദ്യം ആവര്‍ത്തിച്ചു. ആട് ത്രീയുടെ പ്രസ് മീറ്റ് വരട്ടെ അപ്പോള്‍ പറയാം എന്നായിരുന്നു നിഖിലയുടെ മറുപടി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിഖിലയുടെ പ്രതികരണത്തെ ഒരു വിഭാഗം അഹങ്കാരം എന്ന് വിളിക്കുമ്പോള്‍ മറ്റ് ചിലര്‍ താരത്തിന് കയ്യടിക്കുകയാണ്.
ചോദ്യം ചോദിച്ചവന് ആളെ അത്ര പരിചയം ഇല്ലെന്ന് തോന്നുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു. ഇതുപോലത്തെ ചോദ്യവുമായി വന്ന് ശല്യപ്പെടുത്തുന്നവന്റെ കരണത്ത് അടിക്കാതെ നിഖില വിട്ടത് തന്നെ വലിയ കാര്യമാണെന്നും ആരാധകര്‍ പറയുന്നു.
അതേസമയം പെണ്ണ് കേസ് ആണ് നിഖിലയുടെ പുതിയ സിനിമ. വിവാഹത്തട്ടിപ്പുകാരിയായിട്ടാണ് ചിത്രത്തില്‍ നിഖിലയെത്തുന്നത്. ഹക്കീം ഷാജഹാന്‍, അജു വര്‍ഗീസ്, ഇര്‍ഷാദ് അലി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് സിനിമയുടെ സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates