മലയാളത്തിൽ മാത്രമല്ല തമിഴിലും തിളങ്ങി നിൽക്കുന്ന നടിമാരിലൊരാളാണ് നിഖില വിമൽ. 'തഗ് സ്റ്റാർ', 'ഡിപ്രഷൻ സ്റ്റാർ' എന്നൊക്കെയാണ് ആരാധകർക്കിടയിൽ നിഖില അറിയപ്പെടുന്നത്. ഇപ്പോഴിതാ 'ഡിപ്രഷൻ സ്റ്റാർ' എന്ന് ആളുകൾ വിളിക്കുന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് നിഖില. സംവിധായകന് വേണ്ടത് എന്താണോ അതാണ് താൻ ചെയ്യുന്നതെന്ന് നിഖില പറഞ്ഞു.
തന്റെ പുതിയ ചിത്രമായ 'ധൂമകേതു'വിന്റെ പ്രൊമോഷന്റെ ഭാഗമായി മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. "ഒരു സിനിമയ്ക്ക് ആവശ്യമുള്ളതാണ് നമ്മൾ ചെയ്യുന്നത്. സങ്കടമുള്ള ഒരു സീനിൽ, എനിക്ക് പോയിട്ട് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ആ സമയത്ത് എന്റെ സംവിധായകന് എന്താണോ വേണ്ടത്, അതാണല്ലോ നമ്മൾ ചെയ്യുന്നത്. എന്റെ സംവിധായകന് അത് പ്രശ്നമുണ്ട് എന്നുണ്ടെങ്കിൽ ഞാനത് ചെയ്യില്ല. അങ്ങനെയാണ് നമ്മൾ ചെയ്യുന്നത്. നമുക്കെല്ലാവർക്കും ഒരേ മുഖവും ഒരേ ഫീച്ചറുമൊക്കെയേ ചിലപ്പോൾ ഉണ്ടാവുകയുള്ളൂ. അടിസ്ഥാനപരമായി അങ്ങനെയായിരിക്കും. നമ്മുടെ ശീലത്തിന്റെ ആണത്.
പിന്നെ കുറേ ബ്രേക്ക് ചെയ്യേണ്ടതുണ്ട്. ചിലയിടങ്ങളിൽ മാത്രമേ നമുക്കത് ബ്രേക്ക് ചെയ്യാനുള്ള അവസരമൊക്കെ കിട്ടുകയുള്ളൂ. എല്ലാ സ്ഥലങ്ങളിലും അത് കിട്ടില്ല".- നിഖില വിമൽ പറഞ്ഞു. അതോടൊപ്പം തന്റെ കരിയറിൽ ഏറ്റവും കൂടുതൽ പോസിറ്റീവ് അഭിപ്രായങ്ങളും നെഗറ്റീവ് കിട്ടിയതും 'ഗുരുവായൂരമ്പല നടയിൽ' എന്ന സിനിമയിലെ കഥാപാത്രത്തിനാണെന്നും നിഖില പറഞ്ഞു.
എല്ലാ സിനിമകളും നന്നാകണമെന്ന് വച്ചിട്ട് തന്നെയാണ് ചെയ്യുന്നത്. എനിക്കേറ്റവും കൂടുതൽ നെഗറ്റീവ് കിട്ടിയതും പോസിറ്റീവ് കിട്ടിയതും 'ഗുരുവായൂരമ്പല നടയിൽ' എന്ന സിനിമയ്ക്കാണ്. അതിപ്പോൾ എങ്ങനെയാ എടുക്കേണ്ടേ എന്ന് ചോദിച്ചാൽ എനിക്കറിയില്ല.
ഇവിടെ ആൾക്കാർ എന്തൊക്കെ പറഞ്ഞാലും, എനിക്ക് തമിഴ്നാട്ടിലും അവിടെയുമൊക്കെ പോയിക്കഴിഞ്ഞാൽ ആളുകൾ ചോദിക്കുന്നതും, അതുപോലെ എനിക്കേറ്റവും കൂടുതൽ സിനിമകൾ വന്നിട്ടുള്ളതും 'ഗുരുവായൂരമ്പല നടയിൽ' സിനിമയ്ക്ക് ശേഷമാണ്.
പിന്നെ ഒന്ന്, എന്റെ അഭിപ്രായങ്ങൾ ഒരു പ്രശ്നമാണ്. അതൊക്കെ വച്ചിട്ടായിരിക്കുമല്ലോ ആളുകൾ ജഡ്ജ് ചെയ്യുക. 'അഴകിയ ലൈല... 'എന്ന പേരിലും എനിക്ക് പ്രശസ്തി കിട്ടാറുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ആളുകളാൽ തിരിച്ചറിയപ്പെടുക എന്ന കാര്യവും പ്രധാനപ്പെട്ടതാണ്".- നിഖില വിമൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates