നൈല ഉഷ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഊഞ്ഞാല്‍ പൊട്ടിയതല്ല, ചിരിച്ച് ചിരിച്ച് വീണതാണ്!; നൈല ഉഷയുടെ വൈറല്‍ വിഡിയോ

'മികച്ച ബാലി ഊഞ്ഞാലാട്ടം' എന്ന ക്യാപ്ഷനോടെയാണ് താരം വിഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട താരമാണ് നൈല ഉഷ. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്തോനേഷ്യയിലെ ബാലിയില്‍ അവധി ആഘോഷിക്കുന്നതിനിടെ താരം പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 

സുഹൃത്തിനൊപ്പം ഊഞ്ഞാലാടുന്നതിനിടെ ഇരുവരും ചിരിച്ചു ചിരിച്ചു താഴെ വീഴുന്നതാണ് വിഡിയോ. 'മികച്ച ബാലി ഊഞ്ഞാലാട്ടം' എന്ന ക്യാപ്ഷനോടെയാണ് താരം വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. എസ്തര്‍ അനില്‍, വീണ നായര്‍ എന്നിവരും കമന്റു ചെയ്തവരുടെ കൂട്ടത്തിലുണ്ട്. 'വീഴുന്നതു കണ്ട് ചിരിച്ച് വയ്യാതായി' എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ ഇതിന് ശേഷമുള്ള കഥ എന്താണെന്നായിരുന്നു ചിലരുടെ ആകാംക്ഷ. 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കിങ് ഓഫ് കൊത്ത' എന്ന ചിത്രമാണ് നൈല ഉഷയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. ജോജു ജോര്‍ജ് നായകനാകുന്ന ജോഷി ചിത്രം ആന്റണിയാണ് നൈലയുടെ ഇനി റിലീസാകാനുള്ള ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT