Enna Vilai ഇൻസ്റ്റ​ഗ്രാം
Entertainment

നിമിഷ സജയന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്ത്

സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കിയ പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ ഒടിടിയിലേക്ക്. ചിത്രം ഒക്ടോബർ 15 മുതൽ ഒടിടിയിലൂടെ കാണാനാകും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.

സെപ്റ്റംബറിൽ റിലീസിനെത്തിയ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമ ആയാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ എസ് കവി,

മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Nimisha Sajayan latest movie Enna Vilai OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

​Jantar Mantar Protest: രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം; സിജെപി

യു.ജി.സി യോഗ്യതയുണ്ടോ? സർക്കാർ സ്ഥാപനത്തിൽ പ്രിൻസിപ്പൽ ആകാം, നിരവധി ഒഴിവുകൾ

കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'