'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

'പുറത്ത് പോയാല്‍ ഇനി ഒരു സിനിമയിലും മോഹന്‍ലാലും ഞങ്ങളും നിങ്ങളുമായി സഹകരിക്കില്ല'
Mohanlal, Kamal
Mohanlal, Kamal
Updated on: 
1 min read

മലയാളത്തിലെ എവര്‍ ഗ്രീന്‍ സിനിമകളൊരുക്കിയ സംവിധായകനാണ് കമല്‍. മലയാളികള്‍ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നതാണ് കമലിന്റെ സിനിമകള്‍. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ആ കരിയറില്‍ നിരവധി ഹിറ്റുകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. കമലിന്റെ ജനപ്രീയ സിനിമകളിലൊന്നാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ഇന്നും മലയാളി റീവിസിറ്റ് ചെയ്യുന്ന സിനിമ.

ജയറാമും പാര്‍വതിയുമായിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ നായകനും നായികയും. ജഗതി ശ്രീകുമാര്‍, ഫിലോമിന, ഇന്നസെന്റ്, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. അതേസമയം ചിത്രത്തിലെ സര്‍പ്രൈസ് ഫാക്ടറായിരുന്നു മോഹന്‍ലാലിന്റെ അതിഥി വേഷം.

പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്നത് അതീവ രഹസ്യമായിരുന്നുവെന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്. തിയേറ്ററില്‍ കണ്ടപ്പോള്‍ മാത്രമാണ് ആരാധകര്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന് അറിയുന്നത്. ദി ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ ആ കഥ കമല്‍ പങ്കുവെക്കുന്നുണ്ട്.

''മോഹന്‍ലാല്‍ ആ സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സെറ്റിലെ കുറിച്ച് പേര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ഞങ്ങളത് പബ്ലിസിറ്റിയാക്കിയില്ല. അന്ന് നാനയൊക്കെയാണ് ഉള്ളത്. നാനയുടെ ലേഖകന്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന് അറിഞ്ഞിട്ട് വന്നു. ഒരു കാരണവശാലും വാര്‍ത്ത പുറത്ത് പോകരുതെന്ന് ഞങ്ങള്‍ അവരെ ചട്ടം കെട്ടി. പുറത്ത് പോയാല്‍ ഇനി ഒരു സിനിമയിലും മോഹന്‍ലാലും ഞങ്ങളും നിങ്ങളുമായി സഹകരിക്കില്ലെന്ന് ഭീഷണിപ്പെടുത്തി'' കമല്‍ പറയുന്നു.

''ഒരാള്‍ പോലും അറിഞ്ഞില്ല. മോഹന്‍ലാലിനെ ഫാന്‍സ് പോലും. മോഹന്‍ലാലിനെ സ്‌ക്രീനില്‍ കണ്ടിട്ട് ഒന്ന് രണ്ട് സെക്കന്റ് കഴിഞ്ഞിട്ടാണ് ഫാന്‍സ് പോലും കയ്യടിച്ചത്. ലാലിന്റെ വരവ് അങ്ങനെയായിരുന്നു. അന്നത് പറ്റില്ല. സോഷ്യല്‍ മീഡിയ കാലത്ത് രഹസ്യമാക്കി വെക്കാനാകില്ല. കാമിയോ ചെയ്യുന്നത് ഓണ്‍ലൈന്‍ വാര്‍ത്തയിലൂടെ പുറത്ത് വരും. സിനിമ ഇറങ്ങി മൂന്നാം ദിവസം ഞങ്ങള്‍ കേരളം മുഴുവന്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു'' എന്നും കമല്‍ പറയുന്നു.

Mohanlal, Kamal
'സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികൾ; ആളുകൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു'
Mohanlal, Kamal
'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍
Mohanlal, Kamal
'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'
Summary

Kamal about the surprise cameo of Mohanlal in Peruvannapurathe Visheshangal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com