'സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികൾ; ആളുകൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു'

ഈ രാജ്യവിരുദ്ധ ശക്തികളെ ആളുകൾ ഇപ്പോൾ എങ്ങനെ തുറന്നുകാട്ടുന്നു എന്ന് നോക്കൂ.
CJP Protests, Kangana Ranaut
CJP Protests, Kangana Ranautഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇത്തരം പ്രതിഷേധങ്ങൾ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികളാണെന്നും കങ്കണ ആരോപിച്ചു.

അത്തരം ശക്തികളെ പൊലീസിന്റെ സഹായമില്ലാതെ തന്നെ ഇപ്പോൾ സാധാരണ ജനങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ് തുറന്നുകാട്ടാൻ തുടങ്ങിയിരിക്കുകയാണെന്നും അവർ ആരോപിച്ചു. ലഖ്‌നൗവിൽ എത്തി അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കങ്കണ.

പൊലീസിനെ കൂടാതെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളും ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാൻ പല ശക്തികളും പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു. "ഈ രാജ്യവിരുദ്ധ ശക്തികളെ ആളുകൾ ഇപ്പോൾ എങ്ങനെ തുറന്നുകാട്ടുന്നു എന്ന് നോക്കൂ.

പൊലീസിനെ വിടൂ, ഇപ്പോൾ സാധാരണക്കാരായ ആളുകളും അവരെ പിടികൂടുകയും അവരോട് മറുപടി ചോദിക്കുകയും ചെയ്യും, കാരണം ആളുകൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു".- എന്നാണ് കങ്കണ പറഞ്ഞത്. ഡൽഹിയിലെ ജന്തർ മന്തറിൽ ഒക്ടോബർ 10-ന് സിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ പ്രതിഷേധക്കാർ സ്ഥലത്തെത്തുന്നതിന് മുൻപായി ഡൽഹി പൊലീസ് സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി തലസ്ഥാനത്തുടനീളം ആറായിരത്തിലധികം ആളുകളെ കരുതൽ തടങ്കലിലാക്കി. വിദ്യാർത്ഥികളും അഭിഭാഷകരും മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും പൊലീസിന്റെ നടപടിക്ക് ഇരയാവുകയും ഡൽഹിയുടെ പ്രധാന ഭാഗങ്ങൾ വിജനമാവുകയും ചെയ്തു.

വോട്ടർ പട്ടികയിലെ വിവരങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചാണ് സിജെപിയുടെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യത വേണമെന്നാണ് ആവശ്യം.

എന്തായാലും പ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്നും വീണ്ടും തെരുവിൽ ഇറങ്ങുമെന്നും സിജെപി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങളും പൊലീസ് ജാഗ്രതയും തുടരുകയാണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

CJP Protests, Kangana Ranaut
'അല്ല ബോലേലോ; ഇതെന്ത് മലയാളം?'; അനിരുദ്ധിനേയും നെല്‍സനേയും കളിയാക്കി സുരാജ്; ഓരോ മലയാളിയും പറയാന്‍ ആഗ്രഹിച്ചതെന്ന് ആരാധകര്‍
CJP Protests, Kangana Ranaut
'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോ​ഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'
CJP Protests, Kangana Ranaut
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതു പോലെ സി​ഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'
Summary

Kangana Ranaut against CJP protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com