രജീഷയും നിരഞ്ജനയും ​ഗുരുവായൂരിൽ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

നൃത്തത്തിനു ശേഷം ഷാൾ പുതപ്പിച്ചു, ​ഗുരുവായൂരിൽ നിരഞ്ജനയ്ക്ക് കൂട്ടായി രജീഷ വിജയൻ; വിഡിയോ

​ഗുരുവായൂരിൽ നിരഞ്ജനയുടെ നൃത്ത അരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന് സാക്ഷിയാകാനാണ് രജീഷയുടെ കൂട്ടുകാരിക്കൊപ്പം എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട താരമാണ് രജീഷ വിജയൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ​ഗുരുവായൂരിൽ എത്തിയ രജീഷയുടെ വിഡിയോയാണ്. നടിയും നർത്തകിയുമായ നിരഞ്ജന അനൂപിന്റെ നൃത്തം കാണാനാണ് താരം ​ഗുരുവായൂരിൽ എത്തിയത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച് ​ഗുരുവായൂർ ക്ഷേത്രത്തിലൂടെ നടക്കുന്നതാണ് വിഡിയോയിൽ. 

​ഗുരുവായൂരിൽ നിരഞ്ജനയുടെ നൃത്ത അരങ്ങേറ്റമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന് സാക്ഷിയാകാനാണ് രജീഷയുടെ കൂട്ടുകാരിക്കൊപ്പം എത്തിയത്. അരങ്ങേറ്റം പൂർത്തിയായ ശേഷം നിര‍ഞ്ജനയുടെ കൈപിടിച്ച് തിരികെപോകുന്ന രജിഷയെ വിഡിയോയിൽ കാണാം. നടിയെ കണ്ട് നിരവധി പേരാണ് സെൽഫി എടുക്കാൻ അടുത്തെത്തിയത്. എല്ലാവർക്കുമൊപ്പം ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ് രജീഷയും നിരഞ്ജനയും. 

നൃത്ത പരിപാടിയുടെ ആദ്യാവസാനം നിരഞ്ജനയ്ക്ക് പിന്തുണയുമായി രജീഷ കൂടെയുണ്ടായിരുന്നു. നൃത്തം കഴിഞ്ഞിറങ്ങിയ നിരഞ്ജനയെ ഷാൾ പുതപ്പിച്ചതു മുതൽ കൂട്ടായി രജീഷ ഉണ്ടിയാരുന്നു. ബ്ലാക് ടോപ്പും പാവാടയും ധരിച്ച് സിംപിൾ ലുക്കിലാണ് രജീഷ എത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. 

കാർത്തി നായകനായ തമിഴ് ചിത്രം സർദാറിലാണ് രജിഷ അവസാനം പ്രത്യക്ഷപ്പെട്ടത്. കൊള്ള, പകലും പാതിരാവും, ലവ്ഫുള്ളി യുവേഴ്സ് വേദ, മധുരം മനോഹരം മോഹം എന്നിങ്ങനെ നിരവധി സിനിമകളാണ് നടിയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം