തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികയാണ് നിത്യ മേനോൻ. കുറച്ചു നാളുകൾക്കു മുൻപാണ് മോഹൻലാലിന്റെ ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് വൈറലായ യുവാവ് നിത്യയോടുള്ള പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ഇയാളെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആറു വർഷത്തിൽ അധികമായി തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും ഒരുപാട് കഷ്ടപ്പെടുത്തിയെന്നുമാണ് നിത്യ മേനോൻ പറഞ്ഞത്.
‘‘പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടൻമാർ. കുറേ വർഷങ്ങളായി അയാൾ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നെ വൈറലായപ്പോൾ പബ്ലിക്കായി പറയാൻ തുടങ്ങി. ആറുവർഷത്തിന് മുകളിലായി ഇത്തരത്തിൽ തുടരെ തുടരെ കഷ്ടപ്പെടുത്തുന്നു. ഞാൻ ആയത് െകാണ്ട് ക്ഷമിച്ചതാണ്. എല്ലാവരും പറഞ്ഞിരുന്നു പരാതി നൽകാൻ.- തന്റെ പുതിയ ചിത്രമായ 19(1) (എ) സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
അച്ഛനും അമ്മയേയും ഇയാൾ ഏറെ ബുദ്ധിമുട്ടിച്ചെന്നും താരം പറഞ്ഞു. അമ്മയ്ക്ക് കാൻസർ കഴിഞ്ഞ് ഇരിക്കുമ്പോൾ പോലുെ വിളിച്ചു ശല്യം ചെയ്തിരുന്നെന്നും അവസാനം അവർക്കുപോലും ശബ്ദം ഉയർത്തേണ്ടതായി വന്നെന്നും നിത്യ പറഞ്ഞു. എന്റെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തും. ഒടുവിൽ ഏറെ ക്ഷമയുള്ള അവർ പോലും ശബ്ദമുയർത്തേണ്ട സ്ഥിതി വന്നു. അമ്മക്ക് കാൻസർ കഴിഞ്ഞിട്ടൊക്കെ ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അയാള്‍ വിളിച്ചാല്‍ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. ഏകദേശം മുപ്പതോളം ഫോൺ നമ്പറുകൾ അയാളുടെ ബ്ലോക്ക് ചെയ്യേണ്ടി വന്നു.’’ നിത്യ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates