ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'വിവാഹം ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് ആരും വിളിക്കേണ്ട, അത് നടക്കില്ല'; വിഡിയോ പങ്കുവച്ച് നിത്യ മേനോൻ

കഴിഞ്ഞ ഒരു വർഷമായി താൻ തിരക്കിലായിരുന്നെന്നും അതിനാൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണ് എന്നാണ് താരം വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രേമികളുടെ ഇഷ്ട നായികയാണ് നിത്യ മേനോൻ. അടുത്തിടെ താരത്തിന്റെ വിവാഹത്തെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. മലയാളത്തിലെ ഒരു നടനുമായി താരം പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകും എന്നുമായിരുന്നു വാർത്ത. എന്നാൽ ഇത് തെറ്റാണെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ആരോ കെട്ടിച്ചമച്ച വാർത്തയാണ് ഇതെന്നാണ് നിത്യ മേനോൻ പറയുന്നത്. 

വിവാഹം നടത്താമെന്നും ഷൂട്ട് ചെയ്യാമെന്നും പറഞ്ഞ് ആരും തന്നെ വിളിക്കേണ്ടെന്നും നിത്യ വ്യക്തമാക്കുന്നുണ്ട്. വിവാഹവാർത്തയെക്കുറിച്ച് മാത്രമല്ല തന്റെ പുതിയ വെക്കേഷൻ പ്ലാനിനെക്കുറിച്ചും പരുക്കേറ്റിരിക്കുന്ന കാലിനെക്കുറിച്ചുമെല്ലാം താരം പറയുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി താൻ തിരക്കിലായിരുന്നെന്നും അതിനാൽ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണ് എന്നാണ് താരം വ്യക്തമാക്കിയത്. കാലിന്റെ പരിക്ക് ഭേദമായി തുടങ്ങിയെന്നും താനിപ്പോൾ നടക്കാൻ തുടങ്ങിയെന്നും താരം വ്യക്തമാക്കി. തന്റേതായി ഒരുപാട് സിനിമകൾ പുറത്തുവരാനുണ്ടെന്നും അതാണ് ഏറ്റവും സന്തോഷവാർത്തയെന്നും നിത്യ പറയുന്നു. 

നിത്യ മേനോന്റെ വാക്കുകൾ

ഞാനിപ്പോൾ വിവാഹിതയാകുന്നില്ല. ആ വാർത്ത ആരോ കെട്ടിച്ചമച്ചതാണ്. അങ്ങനെയൊരു പ്ലാനും ഇല്ല. അങ്ങനെ ഒരാളും ഇല്ല. പിന്നെ, അഭിനയത്തിന് ഇടയ്ക്ക് ചില ഇടവേളകൾ പതിവായി ഞാൻ എടുക്കാറുണ്ട്. എന്നെത്തന്നെ തിരിച്ചു പിടിക്കാൻ അത്തരത്തിലൊരു സമയം എനിക്ക് ആവശ്യമാണ്. അങ്ങനെ ഇടവേളകളെടുക്കുന്ന വ്യക്തിയും അഭിനേതാവുമാണ് ഞാൻ. എനിക്ക് റോബട്ടിനെ പോലെ തുടർച്ചയായി ജോലി എടുക്കാൻ സാധിക്കില്ല. വളരെ തിരക്കേറിയ ഒരു വർഷമായിരുന്നു കഴിഞ്ഞു പോയത്. സത്യം പറഞ്ഞാൽ എല്ലാ ദിവസവും ഞാൻ ജോലി ചെയ്യുകയായിരുന്നു.  അഞ്ചാറു പ്രോജക്ടുകൾ തീർക്കാനുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പൂർത്തിയായി. അവയെല്ലാം റിലീസിനൊരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാർത്ത. പിന്നെ, ഞാനൊരു വെക്കേഷനൊരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണെന്നു തോന്നി. 

എന്റെ കാലിനു ചെറിയൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോൾ കുറച്ച് നടക്കാൻ തുടങ്ങി. കിടക്കയെ വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ അതിനാൽ ആ സമയവും ഞാൻ ഏറെ ആസ്വദിച്ചു. പൂർണമായും കിടക്കയിൽ തന്നെയായിരുന്നു.  മാത്രമല്ല വർക്കുകളെല്ലാം തീർന്ന സമയത്താണ് പരുക്ക് പറ്റുന്നത്. അതും ഈ സമയം ആഘോഷിക്കാൻ ഒരു കാരണമായി. എന്റെ അവധിക്കാലം തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ട്, വിവാഹത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു തരാമെന്നുമൊക്കെ പറഞ്ഞുള്ള ഫോൺ വിളികളും സന്ദേശങ്ങളും ദയവു ചെയ്ത് ഒഴിവാക്കണം. എനിക്ക് അങ്ങനെയൊരു പ്ലാനില്ല.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT